പ്രകൃതി ജീവനത്തിന്റെ കഥപറഞ്ഞ് "കാറ്റ് പറഞ്ഞ കഥ" നാടകം

പ്രകൃതി ജീവനത്തിന്റെ കഥപറഞ്ഞ് "കാറ്റ് പറഞ്ഞ കഥ" നാടകം
Published on

പാലാരിവട്ടം: പ്രകൃതി ജീവനത്തിന്റെ കഥ പറഞ്ഞ് കാറ്റ് പറഞ്ഞ കഥ നാടകം അരങ്ങിൽ പുതിയ അനുഭവമായി. പൂമണമുള്ള കാറ്റുണ്ടായിരുന്ന ഒരു നാട് അവിടെ വിരുന്നുവന്നിരുന്ന ആ കാറ്റ് രോഗാതുരയായി തീർന്നു . ആ കാറ്റിനെ ഇന്നിന്റെ കുട്ടികൾ സ്നേഹിച്ചു തിരിച്ചു വിളിക്കുന്നതാണ് നാടക ഇതിവൃത്തം പ്രകൃതിയിൽ നടന്നത് മനുഷ്യ ജീവിതത്തെ എത്രമാത്രം ദുരന്തമയമാക്കിയെന്ന് നാടകം പറയാതെ പറയുന്നു.

ഷേർളി സോമ സുന്ദരത്തിന്റെ മൺസൂൺ സ്റ്റോറിസ് എന്ന സമാഹാരത്തിലെ കാറ്റിന്റെ രോഗം എന്ന കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമാണ് പാലാരിവട്ടം പി ഓ സി യിൽ നടന്ന പഞ്ചദിന നാടക ശില്പശാലയിൽ കുട്ടികൾ രൂപപ്പെടുത്തി അവതരിപ്പിച്ചത് ശില്പശാല ഡയറക്ടറും നാടക പ്രവർത്തകനുമായ ഡോ. തോമസ് പനക്കളം രംഗഭാഷ്യം നിർവഹിച്ചു.

സിജോ ആന്റണി , കരുൺ കെ എന്നിവർ സഹകാരികളായി ശില്പശാലയിൽ പങ്കെടുത്ത 26 കുട്ടികൾ ചേർന്നാണ് നാടകം അവതരിപ്പിച്ചത്.

സമാപന സമ്മേളനം ടി.എം. എബ്രഹാം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം മിനോൺ ജോൺ മുഖ്യാതിഥിയായി.
പി.ഒ.സി. ഡയറക്ടർ ഫാ.തോമസ്  തറയിൽ  അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ, ഡോ.തോമസ് പനക്കളം തുടങ്ങിയവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org