പാപ്പ പറയുന്നു

ജീവന്റെ ദാനത്തോട് വിവാഹിതര്‍ തുറവിയുള്ളവരായിരിക്കണം

Sathyadeepam

മക്കള്‍ എന്ന ദാനത്തോട് പൂര്‍ണ്ണമായും തുറവിയുള്ളതാണോ തങ്ങളുടെ വിവാഹജീവിതം എന്ന് ആത്മപരിശോധന ചെയ്യാന്‍ ദമ്പതിമാര്‍ തയ്യാറാകണം. മക്കളാണ് സ്‌നേഹത്തിന്റെ ഏറ്റവും മനോഹരമായ ഫലം.

ദൈവത്തില്‍ നിന്നുള്ള മഹത്തായ ദാനമാണ് മക്കള്‍. എല്ലാ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉള്ള ആനന്ദത്തിന്റെയും പ്രത്യാശയുടെയും സ്രോതസ്സുമാണ് അവര്‍. അതുകൊണ്ട്, മക്കളെ സമ്പാദിക്കുക.

സ്‌നേഹം നമ്മില്‍നിന്ന് പലതും ആവശ്യപ്പെടുന്നു. പക്ഷേ അത് മനോഹരമാണ്.

സ്‌നേഹത്തില്‍ ഉള്‍ച്ചേരുവാന്‍ നാം എത്രത്തോളം സ്വയം അനുവദിക്കുന്നുവോ, അത്രത്തോളം അതില്‍നിന്ന് യഥാര്‍ത്ഥ സന്തോഷം നമുക്ക് കണ്ടെത്താനാകും. വത്തിക്കാന്‍ സുരക്ഷാ വിഭാഗത്തിലെ ഒരംഗം എട്ടു മക്കളുമായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ദിവ്യബലിക്ക് വന്നു.

ആ കുടുംബത്തെ കണ്ടത് വളരെ വലിയ ഒരു ആശ്വാസമായിരുന്നു.

സ്വന്തം സ്‌നേഹം വിശ്വസ്തമാണോ, ഉദാരമാണോ, സര്‍ഗാത്മകമാണോ, എന്ന് ആത്മപരിശോധന ചെയ്യാന്‍ വിവാഹിതരായ കത്തോലിക്കര്‍ തയ്യാറാകണം.

ദാമ്പത്യസ്‌നേഹം എന്ന പരസ്പര ദാനം എല്ലാം നന്നായിരിക്കുന്നിടത്തോളം കാലം മാത്രമല്ല നിലനില്‍ക്കേണ്ടത്. പരസ്പരം ഏക ശരീരമായി എക്കാലത്തേക്കും സ്വീകരിക്കുകയാണ് ദാമ്പത്യത്തില്‍. തീര്‍ച്ചയായും ഇത് എളുപ്പമല്ല.

ഇതിന് വിശ്വസ്തതയും ആദരവും സത്യസന്ധതയും ലാളിത്യവും ആവശ്യമാണ്. ആവശ്യമെങ്കില്‍ കലഹിക്കാനും, അതോടൊപ്പം ക്ഷമിക്കാനും പരസ്പരം അനുരഞ്ജനപ്പെടാനും തയ്യാറായിരിക്കണം.

  • (ഒക്‌ടോബര്‍ ആറിന് ത്രികാല പ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി