പാപ്പ പറയുന്നു

വ്യത്യസ്തതകളെ പൊതുനന്മയ്ക്കായുള്ള സര്‍ഗാത്മകശക്തിയാക്കുക

Sathyadeepam

വ്യത്യസ്തതകള്‍ തര്‍ക്കങ്ങളി ലേക്കോ ഭിന്നതകളിലേക്കോ നയിക്കേണ്ടതില്ല. പൊതുവായ ഉത്തരവാദിത്തത്തോടും പൊതുനന്മയെ ലക്ഷ്യമാക്കിയും മാറ്റിയെടുക്കുമ്പോള്‍, അവയ്ക്കു സര്‍ഗ്ഗാത്മക ശക്തിയാകാന്‍ കഴിയും. സമകാലിക ലോകത്തിലെ വിവിധ പ്രതിഭാസങ്ങളോടും യാഥാര്‍ത്ഥ്യങ്ങളോടും ‘ധീരവും ആത്മവിശ്വാസ മുള്ളതുമായ ഒരു സംഭാഷണം’ ആവശ്യമാണ്.

ജനങ്ങള്‍ ജീവിക്കുന്ന യഥാര്‍ത്ഥ സാഹചര്യങ്ങൾ ക്കിടയിലാണ് സഭ സുവിശേഷം പ്രഘോഷിക്കുന്നത്, അതിനാല്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും യഥാര്‍ത്ഥ ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരെ നോക്കാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍, സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതി കൊണ്ടുവരുന്ന പുതിയ ഉത്തരവാദിത്ത ങ്ങളും അവയിലടങ്ങിയിരിക്കുന്ന വൈരുധ്യങ്ങളും വെളിപ്പെടുത്താന്‍ സഭ ബാധ്യസ്ഥമാണ്.

സാങ്കേതിക വികസനമുണ്ടാകുമ്പോള്‍ വെറുതെ ഉപകരണങ്ങളെ സ്വീകരിക്കുകയോ നിരസിക്കുക യോ ചെയ്യുകയല്ല വേണ്ടത്. ‘ഏതുതരം മാനവികത യാണ് നാം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നത്, അതില്‍ ഓരോ വ്യക്തിക്കും എന്ത് സ്ഥാനമായിരിക്കും ഉണ്ടാകുക?’ എന്നതാണ് നാം ചോദിക്കേണ്ട നിര്‍ണ്ണായക ചോദ്യം.

ലാഭത്തെ മാത്രം അടിസ്ഥാനമാക്കാതെ, മനുഷ്യന്റെ അന്തസ്സിനെക്കൂടി വിജയത്തിന്റെ അളവുകോലായി ബിസിനസുകള്‍ അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍, കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനം യാന്ത്രികമായി പ്രയോഗിക്കാനുള്ള തത്ത്വങ്ങളുടെയും നിയമങ്ങളുടെയും ഒരു കൈപ്പുസ്തകമല്ല, മറിച്ച് പൊതുവായ വിവേചന ത്തിന്റെയും തിരിച്ചറിവിന്റെയും ഒരു പ്രക്രിയയാണ്. ഇത് വിവിധ മേഖലകളിലെ ആളുകള്‍ എടുക്കേണ്ട തീരുമാനങ്ങള്‍ക്ക് പകരമാകുന്നില്ല. പകരം, ആ തീരുമാനങ്ങള്‍ മനുഷ്യന്റെ അന്തസ്സിനെ മാനിക്കുന്നുണ്ടോ എന്നും പൊതുനന്മയ്ക്ക് ഉതകുന്നതാണോ എന്നും വിധിനിര്‍ണ്ണയം ചെയ്യാനുള്ള മാനദണ്ഡമാണ് സഭ നല്‍കുന്നത്.

ആരോഗ്യമുള്ള ഒരു സംഭാഷണ സംസ്‌കാരം വളര്‍ത്തിയെടുക്കണം. വ്യത്യസ്തതകള്‍ കാരണം സാധ്യതകള്‍ അടഞ്ഞുപോയെന്ന് തോന്നുന്നിടത്ത് പുതിയ വഴികള്‍ തുറക്കാന്‍ സംഭാഷണങ്ങള്‍ക്ക് സാധിക്കും. ഇതുവഴി, ഈ പ്രക്രിയയില്‍ പങ്കാളികളാകുന്നവര്‍ക്ക് ലോകത്തിന് ആവശ്യമായ സമാധാന നയതന്ത്രത്തിലേക്ക് സംഭാവന നല്‍കാനും കഴിയും.

  • (2026 സെപ്റ്റംബര്‍ 12 നു വത്തിക്കാനില്‍ വെച്ച് നടന്ന നാലാമത് ‘ഫ്രത്തേല്ലി തൂത്തി’ സിനഡല്‍ മീറ്റിംഗില്‍ പങ്കെടുത്തവര്‍ക്കു നല്‍കിയ സന്ദേശത്തില്‍ നിന്ന്)

മാര്‍പാപ്പയുടെ പോളണ്ട് സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു

പീഡിത സഭകളുടെ പ്രത്യാശയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനു പുതിയ നേതൃത്വം

ഇംഗ്ലണ്ടില്‍ പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാകില്ല

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17