ഇംഗ്ലണ്ടില്‍ പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാകില്ല

Assisted suicide will not be legalized in England
Published on

ഇംഗ്ലണ്ടിലും വെയില്‍സിലും പര സഹായത്തോടെയുള്ള ആത്മഹത്യ (അസിസ്റ്റഡ് സൂയിസൈഡ്) നിയമ വിധേയമാക്കുന്നതിനുള്ള ബില്ലിനെ തിരെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗ ങ്ങള്‍ വോട്ട് ചെയ്തു. ഇതോടെ ഈ വിഷയത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ലമെന്റില്‍ നടന്നു വന്ന ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക മായി വിരാമമായി. ആറുമാസമോ അതില്‍ കുറവോ മാത്രം ആയുസ്സ് പ്രവചിക്കപ്പെട്ടിട്ടുള്ള രോഗികള്‍ക്ക് ഇംഗ്ലണ്ടിലും വെയില്‍സിലും ദയാവധം അനുവദിക്കാന്‍ നിര്‍ദ്ദേശി ക്കുന്നതായിരുന്നു ലേബര്‍ പാര്‍ട്ടി എം പി കിം ലീഡ്ബീറ്റര്‍ ആദ്യം സ്‌പോണ്‍സര്‍ ചെയ്ത ഈ ബില്‍.

മുമ്പ് 2024-ല്‍ ഹൗസ് ഓഫ് കോമണ്‍സ് ഈ ബില്‍ പാസാക്കി യിരുന്നു. 2025 ജൂണില്‍ അംഗങ്ങള്‍ വീണ്ടും ഇത് പാസാക്കിയെങ്കിലും, ഏപ്രിലില്‍ സമ്മേളനം അവസാനി ക്കുന്നതിനു മുമ്പ് ഹൗസ് ഓഫ് ലോര്‍ഡ്‌സിന് ഇതിന്‍മേലുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിയിലെ ലോറന്‍ എഡ്വേര്‍ഡ്‌സ് ജൂണില്‍ ബില്‍ വീണ്ടും അവതരിപ്പി ക്കുകയായിരുന്നു. സെപ്തംബര്‍ 11-ന് നടന്ന വോട്ടെടുപ്പില്‍ 270-നെതിരെ 286 വോട്ടുകള്‍ക്ക് ബില്‍ പരാജയ പ്പെട്ടു.

വോട്ടെടുപ്പിനുശേഷം, ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ജീവനുവേണ്ടി യുള്ള വിഭാഗത്തിന്റെ തലവനായ ബിഷപ് ഷെറിംഗ്ടണ്‍, ‘ബില്ലിന്റെ പുരോഗതി തടയാന്‍ തങ്ങളുടെ എം പി മാര്‍ക്ക് കത്തെഴുതുകയും ബില്ലിനെതിരെയുള്ള പ്രചാരണത്തെ മറ്റ് രീതികളില്‍ സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും’ നന്ദി അറിയിച്ചു. ‘ഒരു ദയാപൂര്‍ണ്ണമായ സമൂഹത്തിന്റെ യഥാര്‍ത്ഥ മാനദണ്ഡം, കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തിനുപകരം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാനുള്ള മനസ്സ് കാണിക്കുക എന്നതാണ്. ജീവിതാവസാനത്തിലെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മികച്ച പരിചരണവും പാലിയേറ്റീവ് കെയറും എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ്,’ ആര്‍ച്ചുബിഷപ് ചൂണ്ടിക്കാണിച്ചു.

logo
Sathyadeepam Online
www.sathyadeepam.org