

പോപ്പ് ലിയോയുടെ ആദ്യ പോളണ്ട് തീര്‍ത്ഥാടന സന്ദര്‍ശന ത്തിനായുള്ള പ്രാഥമിക ഏകോപന ങ്ങള്‍ നടത്തുന്നതിനായി പോളിഷ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും വിദേശ കാര്യ മന്ത്രിയുമായ റാഡോസ്വാവ് സിക്കോര്‍സ്‌കി, പോളിഷ് ബിഷപ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ആർച്ചുബിഷപ് തഡെയൂസ് വോയ്ഡയുമായി കൂടിക്കാഴ്ച നടത്തി. പോളിഷ് സര്‍ക്കാരും കത്തോലിക്കാ സഭയും സംയുക്തമായാണ് മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം സംഘടിപ്പിക്കുന്നത്.
പോപ്പ് ലിയോ പതിനാലാമന് പോളിഷ് സര്‍ക്കാരും സഭയും ഔദ്യോഗിക ക്ഷണക്കത്തുകള്‍ കൈമാറിയതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പോളണ്ട് റിപ്പബ്ലിക്കിനുവേണ്ടി പ്രസിഡന്റുമാ രായ ആന്ദ്രെ ഡൂഡ, കരോള്‍ നവ്‌റോക്കി, പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എന്നിവരും പോളിഷ് ബിഷപ് കോൺഫറൻ സിന്റെ പ്രസിഡന്‍സിയവും മാര്‍പാപ്പയെ ക്ഷണിച്ചിട്ടുണ്ട്.
സന്ദര്‍ശനത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
മൂന്ന് മാര്‍പാപ്പമാര്‍ ഇതുവരെ ആകെ 11 തവണ പോളണ്ട് സന്ദര്‍ശിച്ചിട്ടുണ്ട്. പോളണ്ട് സ്വദേശിയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒമ്പത് തവണ തന്റെ ജന്മനാട് സന്ദര്‍ശിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2006-ലും, ഫ്രാന്‍സിസ് മാര്‍പാപ്പ 2016-ല്‍ ക്രാക്കോവില്‍ നടന്ന ലോക യുവജന ദിനത്തോടനുബന്ധിച്ചുമാണ് പോളണ്ട് സന്ദര്‍ശിച്ചത്.