പാപ്പ പറയുന്നു

വിത്തു പോലെ ചെറുതാകുക, പുളിമാവു പോലെ മറഞ്ഞിരിക്കുക

Sathyadeepam

ചരിത്രത്തിലേക്കുള്ള ദൈവരാജ്യത്തിന്റെ വരവിനെയും, മനുഷ്യരുടെ ജീവിതത്തിലെ അതിന്റെ പ്രവര്‍ത്തനത്തെയും, വളര്‍ച്ചയെയും കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനുള്ള മൂന്ന് ഉപമകളാണ് നല്ല വിത്തിന്റെയും കളയുടെയും കടുകുമണിയുടെയും പുളിമാവിന്റെയും ഉപമകള്‍. ശക്തിപ്രകടനത്തിലൂടെ സ്വയം അടിച്ചേല്‍പ്പിക്കു കയും, ആധിപത്യം സ്ഥാപിക്കാന്‍വേണ്ടി വിജയ ശ്രീലാളിതനായി എത്തുകയും ചെയ്യുന്ന ശക്തനായ ഒരു വ്യക്തിയാണു ദൈവമെന്നു ചിന്തിക്കാനുള്ള പ്രലോഭനത്തെക്കുറിച്ച് നമ്മെ ജാഗ്രതയുള്ളവരാക്കു കയാണ് യേശു ചെയ്യുന്നത്. ദൈവം, തന്റെ സൗമ്യ മായ സ്‌നേഹത്തിന്റെ അടയാളമായ എളിമയാണ് തിരഞ്ഞെടുക്കുന്നത്. അവനെ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് ആ സ്‌നേഹം. കളകള്‍ക്കിടയില്‍പ്പോലും ഒരു മാർഗം കണ്ടെത്താന്‍ ശ്രമിക്കുന്നതാണത്. ഏറ്റവും ചെറിയ വിത്തു പോലെയും, ധാന്യപ്പൊടിക്കുള്ളില്‍ ശബ്ദകോലാഹലമൊന്നുമില്ലാതെ അതിനെ പുളിപ്പിച്ചു കൊണ്ടു മറഞ്ഞിരുന്നും അത് പ്രവര്‍ത്തിക്കുന്നു.

ചിലപ്പോള്‍ ദൈവത്തില്‍ നിന്ന് അസാധാരണ മായ കാര്യങ്ങളാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. സ്വർഗത്തില്‍ നിന്ന് ഇടപെട്ട് തിന്മയുടെ കളകളെ വേഗം പറിച്ചെറിയുന്ന ഒരു ദൈവത്തെ നാം ആഗ്രഹിക്കുന്നു. ശക്തനും ബലവാനുമായ ഒരു ദൈവത്തെ നാം സങ്കല്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഈ ഒരു സങ്കല്പത്തിനോട് ചേര്‍ന്ന രീതിയിലാണ്, നാം ക്രൈസ്തവരായും സഭയായും ജീവിക്കുന്നത്. എന്നാല്‍, ദൈവരാജ്യം കളകള്‍ക്കിടയിലും വ്യാപിക്കുന്നുണ്ട്. എല്ലാത്തിനെയും വേഗത്തില്‍ വിധിക്കാതെ, തിന്മയുടെ അന്ധകാരങ്ങള്‍ക്കിടയിലും മുളച്ചുപൊന്തുന്ന നന്മയെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു കാഴ്ചപ്പാട് അത് നമ്മോട് ആവശ്യപ്പെടുന്നുണ്ട്. വിത്തുകളെപോലെ ചെറിയ രൂപത്തില്‍ വരുന്ന തിനെ, ദൈനംദിനജീവിതത്തിന്റെ എളിമയിലും സാധാരണജീവിതത്തിന്റെ ലാളിത്യത്തിലും തിരിച്ച റിഞ്ഞ്, അതിന്റെ വളര്‍ച്ചയുടെ പ്രക്രിയയില്‍ ക്ഷമയോടെ സഹകരിക്കുക.

ധാന്യപ്പൊടിയില്‍ പുളിമാവു പോലെ, അദൃശ്യമായി വളരുന്ന അത്, നമ്മെ നിരാശയില്‍നിന്ന് സ്വാതന്ത്രരാക്കുകയും ദൈവം കൂടെയില്ലെന്ന് തോന്നുന്ന നിമിഷ ങ്ങളില്‍പ്പോലും വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കാരണം, യഥാര്‍ത്ഥ ത്തില്‍ ദൈവം എപ്പോഴും നമ്മെ അനുഗമിക്കു ന്നുണ്ട്, അവന്റെ സ്‌നേഹം എല്ലായ്പ്പോഴും നമുക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ ഈ ശൈലി വ്യക്തിപരമായ രീതിയിലായാലും സഭയെന്ന രീതിയിലായാലും, നമ്മുടെ ജീവിതശൈലിയായി മാറണം. അഹങ്കാര പരമായ വിധിന്യായങ്ങളിലൂടെ തിടുക്കത്തില്‍ എതിർ ക്കാതെയും അധികാരവും ബലവുമുപയോഗിച്ച് സ്വയം അടിച്ചേല്‍പ്പിക്കാതെയും, ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെയും, സുവിശേഷാത്മകമായ ഒരു ശൈലി ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വിജയത്തിന്റെയും മഹത്വത്തിന്റെയും യുക്തിയല്ലാത്ത, വിത്തിന്റെ യുക്തിക്ക് കീഴ്‌പ്പെടാന്‍ നാം തയ്യാറാകണം. അത് നമ്മോട് ആവശ്യപ്പെടുന്നത് ചെറുതാകാനും, മറ്റുള്ളവരുടെ ജീവിതത്തെ ശുശ്രൂഷിക്കാനുമാണ്. ഈയൊരു ശൈലിയില്‍, നമ്മളും സുവിശേഷ ത്തിന്റെ മുളച്ചുവരുന്ന ഒരു വിത്തും, ലോകത്തിന്റെ മാവിനെ രൂപാന്തരപ്പെടുത്തുന്ന പുളിമാവും ആയി മാറും.

  • (ജൂലൈ 19 ഞായറാഴ്ച, ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍, ത്രികാല പ്രാർഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

വത്തിക്കാന്‍ ലൈബ്രറിയില്‍ ‘ആക്വാ’ പ്രദര്‍ശനം സെപ്തംബറില്‍

കലയും സംഗീതവും മനുഷ്യരെ ദൈവത്തിലേക്കു നയിക്കുന്നുവെന്നു പാപ്പ

ആനി മസ്‌ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണം: കെഎൽസിഎ

'സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ' ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു

ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് തുടക്കം