

ഇസ്രായേലിന്റെ ദൈവത്തിന്റെ കരം എവിടെയെല്ലാമാണ് ശക്തിപ്പെട്ടിരിക്കുന്നത്?
- നിങ്ങളുടെയും നിങ്ങളുടെ ദേവന്മാരുടെയും നാടിന്റെയും മേൽ (6:5)
ആരെപ്പോലെ നിങ്ങളും കഠിനഹൃദയരാകുന്നു?
- ഈജിപ്ത്കാരെയും ഫറവോയെയും പോലെ (6:6)
ഇസ്രായേലിന്റെ ദൈവം ആരെയാണ് പരിഹാസ പാത്ര മാക്കിയത്?
- ഈജിപ്തുകാരെയും ഫറവോയെയും (6:6)
നിങ്ങൾ എന്താണ് ഉണ്ടാക്കേണ്ടത്?
- ഒരു പുതിയ വണ്ടി (6:7)
ഒരു പുതിയ വണ്ടി ഉണ്ടാക്കി എന്തിനെയാണ് അതിൽ കെട്ടേണ്ടത്?
- ഒരിക്കലും നുകം വെച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ (6:7)
കറവപ്പശുക്കളുടെ കുട്ടികൾ എവിടെ നിന്നു കൊള്ളട്ടെ എന്നാണ് പറയുന്നത്?
- വീട്ടിൽ (6:7)
എന്താണ് വണ്ടിയിൽ വയ്ക്കേണ്ടത്?
- കർത്താവിന്റെ പേടകം (6:8)
എന്തിനുവേണ്ടിയാണ് സ്വർണ്ണ ഉരുപ്പടികൾ തയ്യാറാക്കിയത്?
- പ്രായശ്ചിത്ത ബലിക്ക് (6:8)
പ്രായശ്ചിത്ത ബലിക്കുവേണ്ടി തയ്യാറാക്കിയ സ്വർണ ഉരുപ്പടികൾ എവിടെയാണ് വയ്ക്കേണ്ടത്?
- പെട്ടിക്കുള്ളിലാക്കി അതിന്റെ ഒരു വശത്ത് (6:8)
പശുക്കൾ എവിടേക്ക് പോയാൽ അവിടുത്തെ കരങ്ങളാണ് ഈ വലിയ അനർത്ഥം നമുക്ക് വരുത്തിയതെന്ന് മനസ്സിലാക്കാം?
- സ്വന്തം നാടായ ബെത്‌ഷമെഷിലേക്ക് (6:9)
രണ്ടു കറവ പശുക്കളെ കൊണ്ടുവന്നു വണ്ടിക്ക് കെട്ടിയതിനു ശേഷം വീട്ടിൽ നിർത്തിയതെന്തിനെ?
- കിടാക്കളെ (6:10)
പശുക്കൾ ബത്ഷമേഷിയിലേക്കുള്ള പെരുവഴിയിലൂടെ എങ്ങനെയാണ് ഇടംവലം നോക്കാതെ നേരെ പോയത്?
- അമറിക്കൊണ്ട് (6:12)
വയലിൽ ഗോതമ്പ് കൊയ്തുകൊണ്ടിരിക്കുകയായിരുന്നതാര്?
- ബത്ഷമേഷിലെ ജനങ്ങൾ (6:13)
ബത്ഷമേഷിലെ ജനങ്ങൾ വയലിൽ തലയുയർത്തി നോക്കിയപ്പോൾ കണ്ടതെന്ത്?
- കർത്താവിന്റെ പേടകം (6:13)
വണ്ടി ആരുടെ വയലിലാണ് ചെന്നു നിന്നത്?
- ബത്ഷമേഷുകാരനായ ജോഷ്വായുടെ (6:14)
എങ്ങിനെയാണ് പശുക്കളെ ദഹനബലിയായി കർത്താവിനു സമർപ്പിച്ചത്?
- വണ്ടിക്ക് ഉപയോഗിച്ചിരുന്ന മരം വെട്ടിക്കീറി (6:14)
ആരാണ് കർത്താവിന്റെ പേടകവും അതോടൊപ്പം സ്വർണ്ണ ഉരുപ്പടികൾ വച്ചിരുന്ന പെട്ടിയും വലിയ കല്ലിന്മേൽ വച്ചത്?
- ലേവ്യർ (6:15)
ലേവ്യർ കർത്താവിന്റെ പേടകവും സ്വർണ ഉരുപ്പടികൾ വച്ചിരുന്ന പെട്ടിയും താഴെയിറക്കി എവിടെയാണ് വെച്ചത്?
- ഒരു വലിയ കല്ലിന്മേൽ (6:15)
ബെത്ഷമേഷിലെ ജനങ്ങൾ ഏതെല്ലാം ബലികളാണ് കർത്താവിന് സമർപ്പിച്ചത്?
- ദഹന ബലികളും ഇതര ബലികളും (6:15)
കർത്താവിനു ദഹനബലികളും ഇതര ബലികളും സമർപ്പിച്ചതാര്?
- ബെത്ഷമേഷിലെ ജനങ്ങൾ (6:15)