പാപ്പ പറയുന്നു

എപ്പോഴും കേള്‍ക്കുക, ക്രിസ്ത്യാനികള്‍ കേള്‍വിയുടെ മക്കളാണ്

Sathyadeepam

നമ്മളിന്ന് വാക്കുകളുടെയും എന്തെങ്കിലും പറയാനുള്ള തിടുക്കത്തിന്റെയും പ്രളയത്തില്‍ മുങ്ങിപ്പോയിരിക്കുകയാണ്. അപരനെ കേള്‍ക്കാന്‍ ശ്രമിക്കാതെ ഇടയ്ക്കു കയറി പറയുന്നു. പാതിവഴിയില്‍ തടയുന്നു, പ്രതികരിക്കുന്നു. അപരനെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവിടെ കേള്‍വി ഇല്ല. ഇതു നമ്മുടെ കാലഘട്ടത്തിന്റെ ഒരു തിന്മയാണ്. നാം നിശബ്ദതയെ ഭയക്കുന്നു. കേള്‍ക്കുക എന്നത് വളരെ ആയാസകരമായിരിക്കുന്നു.

പരസ്പരം കേള്‍ക്കുക. സ്വയം വെളിപ്പെടുത്താന്‍ മറ്റുള്ളവരെ അനുവദിക്കുക. കുടുംബത്തിലും വിദ്യാലയത്തിലും ജോലിസ്ഥലത്തും സഭയിലും പരസ്പരം കേള്‍ക്കുക. കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം കേള്‍വി ആവശ്യമാണ്. അവന്‍ പിതാവിന്റെ വചനമാണല്ലോ. ക്രിസ്ത്യാനി കേള്‍വിയുടെ സന്താനമാണ്. ദൈവവചനം സ്വന്തമാക്കി ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് അവര്‍. നാം കേള്‍വിയുടെ മക്കളാണോ, ദൈവവചനത്തിനായി സമയം കണ്ടെത്തുന്നുണ്ടോ, സഹോദരങ്ങള്‍ക്ക് ഇടവും കരുതലും നല്‍കുന്നുണ്ടോ, അപരനെ അവന്റെ സംഭാഷണം അവസാനിക്കുന്നതു വരെ കേള്‍ക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ എന്നെല്ലാം നമുക്ക് ആത്മപരിശോധന ചെയ്യാം.

മറ്റുള്ളവരെ കേള്‍ക്കുന്നവര്‍ക്ക് കര്‍ത്താവിനെ എങ്ങനെ കേള്‍ക്കണമെന്ന് അറിയാനാകും. തിരികെ വളരെ മനോഹരമായ ഒരനുഭവം അവനും ലഭ്യമാകുന്നു. അതായത് കര്‍ത്താവ് അവനെ കേള്‍ക്കുന്നു. നാം അവനോടു പ്രാര്‍ത്ഥിക്കുമ്പോള്‍, അവനില്‍ വിശ്വസിക്കുമ്പോള്‍, അവന്‍ നമ്മെ കേള്‍ക്കുന്നു.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്