പാപ്പ പറയുന്നു

നിര്‍മ്മിതബുദ്ധിയിലെ നിക്ഷേപകര്‍ മാനവികമൂല്യത്തെ അവഗണിക്കുന്നു

Sathyadeepam

നിര്‍മ്മിതബുദ്ധിയില്‍ നിക്ഷേപം നടത്തുന്ന അതിസമ്പന്നരായ ആളുകള്‍ മനുഷ്യ വ്യക്തികളുടെയും മാനവികതയുടെയും മൂല്യത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നു. ഡിജിറ്റല്‍ ലോകം അതിന്റേതായ നിയമങ്ങള്‍ പിന്തുടരുക എന്നതാണ് അപകടം. അപ്പോള്‍ മനുഷ്യര്‍ വെറും കാലാളു കളായി മാറുകയോ തുടച്ചുനീക്കപ്പെടുകയോ ചെയ്യും. ഇതു സംബന്ധിച്ച് സഭ ഉറക്കെ സംസാരിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. നിര്‍മ്മിത ബുദ്ധിയുടെ ലോകത്ത് ദൈവത്തെ കണ്ടെത്തുക ദുഷ്‌കരമാണ്.

സാങ്കേതികവിദ്യയുടെ പുരോഗതികള്‍ക്ക് സഭ എതിരല്ല. പക്ഷേ സാങ്കേതികവിദ്യകള്‍ വികസിത മാകുന്നതിന്റെ അവിശ്വസനീയമായ വേഗം ആകുലപ്പെടുത്തുന്നതാണ്.

മരുന്നുകളുടെ മേഖലയില്‍ നിര്‍മ്മിത ബുദ്ധി വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മറ്റു രംഗങ്ങളിലും അതുപോലെതന്നെ. പക്ഷേ വ്യാജമായ ഒരു ലോകസൃഷ്ടിക്ക് നിര്‍മ്മിത ബുദ്ധി ഇടയാക്കുന്നു എന്നതാണ് അപകടം. ഒടുവില്‍, ഏതാണ് സത്യം എന്ന് നിങ്ങള്‍ സ്വയം ചോദിക്കേണ്ടി വരുന്നു.

ഡീപ് ഫേക്ക് സാങ്കേതികവിദ്യകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉദാഹരണമാണ്. ഇങ്ങനെയൊരു സംഭവത്തിന് ഞാന്‍ തന്നെ വ്യക്തിപരമായി ഇരയായി. പാപ്പാ ആയതിനുശേഷമുള്ള ഈ ചെറിയ നാളുകള്‍ക്കുള്ളില്‍ നിരവധിപേര്‍ എന്നോട് സുഖവിവരം അന്വേഷിച്ചു. എന്തുകൊണ്ടാണ് അത് ചോദിക്കുന്നത് എന്ന് ആരാഞ്ഞപ്പോള്‍, ''നടകളില്‍ തട്ടി താഴെ വീഴുന്നത് കണ്ടു'' എന്നായിരുന്നു മറുപടി. ഞാന്‍ വീണിട്ടില്ല. ഞാന്‍ വീഴുന്ന രീതിയില്‍ ഒരു വീഡിയോ ആരോ നിര്‍മ്മിക്കുകയായിരുന്നു. ഇത്തരം വീഡിയോകള്‍ ശരിയാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് മനുഷ്യരെല്ലാം വ്യാജവാര്‍ത്ത കളുടെ ഉപഭോക്താക്കള്‍ ആകുന്നത്? ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വിശ്വസിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു.

ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന മാര്‍പാപ്പയുടെ ഒരു നിര്‍മ്മിത ബുദ്ധി മാതൃക സൃഷ്ടിക്കാന്‍ ഈയടുത്ത് ചിലര്‍ എന്നോട് അനുവാദം ചോദിച്ചു. ഞാന്‍ അതിന് അനുമതി നല്‍കിയില്ല. അവതാര്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരാളുണ്ടെങ്കില്‍ അത് മാര്‍പാപ്പയാണെന്ന് ഞാന്‍ കരുതുന്നു.

(മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം നല്‍കിയ ആദ്യത്തെ അഭിമുഖ സംഭാഷണത്തില്‍ നിന്നും. 'ലിയോ പതിനാലാമന്‍: ലോക പൗരനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മിഷനറിയും' എന്ന പേരില്‍ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഈ അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്)

പാപ്പായുടെ ഉച്ചകോടിയില്‍ ഷ്വാര്‍സ്‌നെഗറും

കമ്മ്യൂണിസ്റ്റ് റൊമേനിയായിലെ 'രഹസ്യമെത്രാന്‍' നിര്യാതനായി

500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്‌സിക്കന്‍ രൂപതയുടെ 500-ാം വാര്‍ഷികാഘോഷം

മെത്രാന്‍ നിയമനകാര്യാലയത്തിന് പുതിയ അധ്യക്ഷന്‍

വിശുദ്ധ മരിയ ഫൗസ്റ്റീന (1905-1938) : ഒക്‌ടോബര്‍ 5