പാപ്പ പറയുന്നു

ക്ഷമയും എളിമയും കൊണ്ടു മാത്രമേ വിശ്വാസ സമൂഹത്തെ പടുത്തുയര്‍ത്താനാകൂ

Sathyadeepam

ക്ഷമയും എളിമയും കൊണ്ടു മാത്രമേ ഒരു യഥാര്‍ഥ വിശ്വാസ സമൂഹത്തെ ദൈവസഹായത്തോടെ പടുത്തുയര്‍ത്താന്‍ കഴിയൂ എന്നാണ് സഭയുടെ സഹസ്രാബ്ദങ്ങളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അത്തരമൊരു സമൂഹത്തിന് സ്‌നേഹം പരത്താനും സാധിക്കും.

ജീവനുള്ള സഭയെ നിര്‍മ്മിക്കുന്നവര്‍ എന്ന നിലയില്‍ നാം നമുക്കുള്ളിലും നമുക്കു ചുറ്റും ആഴത്തില്‍ കുഴിക്കണം. ആകര്‍ഷകമായ എടുപ്പുകള്‍ നിര്‍മ്മിക്കുന്നതിനു മുമ്പ് ദൃഢമായ അടിത്തറ കണ്ടെത്തണം. ക്രിസ്തുവിന്റെ ഉറപ്പുള്ള പാറയില്‍ എത്തുന്നതില്‍ നിന്ന് നമ്മെ തടയുന്ന അസ്ഥിരമായ വസ്തുക്കള്‍ നീക്കം ചെയ്യണം. ക്രിസ്തു അല്ലാതെ മറ്റൊരു അടിത്തറ നമുക്ക് ഇടാനാവില്ല.

യേശുവിലേക്കും അവന്റെ സുവിശേഷത്തിലേക്കും ക്രൈസ്തവര്‍ നിരന്തരം തിരിയണം. ദുര്‍ബലമായ അടിത്തറകളിന്മേല്‍ ഭാരമേറിയ നിര്‍മ്മിതികള്‍ വയ്ക്കരുത്. ലൗകിക മാനദണ്ഡങ്ങള്‍ കൊണ്ട് തടയപ്പെടാതെ ആഴങ്ങളിലേക്ക് കുഴിച്ച് ചെല്ലാന്‍ നമുക്ക് സാധിക്കണം. ലൗകിക മാനദണ്ഡങ്ങള്‍ പലപ്പോഴും പെട്ടെന്നുള്ള ഫലങ്ങള്‍ ആഗ്രഹിക്കുകയും കാത്തിരിപ്പിന്റെ ജ്ഞാനത്തെ അവഗണിക്കുകയും ചെയ്യുന്നവയാണ്.

സഭയുടെ പ്രയാണം നിരന്തര പ്രയത്‌നം ആവശ്യമുള്ള ഒന്നാണ്. അതിനാല്‍ വിശ്വാസികള്‍ നിരുത്സാഹപ്പെടരുത്. ഈ നന്മയെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതില്‍ നിന്ന് ആലസ്യം നമ്മെ തടയരുത്. പ്രവര്‍ത്തനനിരതമാകുന്ന സ്‌നേഹത്തിലൂടെയാണ് നമ്മുടെ സഭയുടെ മുഖം രൂപംകൊള്ളുന്നത്. അവള്‍ എല്ലാവര്‍ക്കും അമ്മയാണെന്ന വസ്തുത അത് ക്രമേണ വ്യക്തമാക്കുന്നു.

  • (നവംബര്‍ 9 ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍, ബസിലിക്കയുടെ കൂദാശ തിരുനാളിനോട് അനുബന്ധിച്ച് ദിവ്യബലി അര്‍പ്പിച്ചു നടത്തിയ പ്രസംഗത്തില്‍ നിന്നും)

കൊച്ചിയിലെ കപ്പലൊച്ചകള്‍ [14]

വചനവെളിച്ചം വിതറിയ വൈദികന്‍

വചനമനസ്‌കാരം: No.195

നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ചയില്‍ ധാര്‍മ്മികതയ്ക്കും ആത്മീയതയ്ക്കും സ്ഥാനം കൊടുക്കണം: പാപ്പാ

സൃഷ്ടിയുടെ പരിപാലനത്തിലൂടെ മാത്രമേ സമാധാനം സംസ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ: പാപ്പാ