ചിന്താജാലകം

സീറോ മലബാർ സഭ മുരടിപ്പിലേക്ക് !

ചിന്താജാലകം-478

പോള്‍ തേലക്കാട്ട്‌

ഇന്ന് സീറോ മലബാർ സഭ അതിന്റെ സാന്നിധ്യവും ശക്തിയും പ്രതാപവും പ്രകടിപ്പിക്കുന്നത് ആരാധനയിലാണ്. ദൈവത്തിന്റെ സാന്നിധ്യം യാഥാർത്ഥ്യമാ കുന്നതു മദ്ബഹ എന്ന വേദിയിൽ നിറഞ്ഞാടുന്ന അനുഷ്ഠാനങ്ങളിലാണ്. കേരള ത്തിലെ സീറോ മലബാർ പള്ളികളിൽ ഇടദിവസങ്ങളിൽപോലും ഇടമുറിയാതെ കുർബാനകളാണ്. വിവാഹം, അതിന്റെ വാർഷികം, മരിച്ചവരുടെ അനുസ്മരണ കൾ, ആദ്യകുർബാന, ഊട്ടുനേർച്ചകൾ ഇങ്ങനെ ഇടമുറിയാതെ നിരവധി കുർബാനകൾ...! അനാവശ്യമായി കാര്യങ്ങൾ ആവർത്തിക്കരുതെന്ന ഓകാമിന്റെ മുന്നറിയിപ്പ് ആരു ഗൗനിക്കുന്നു? എല്ലാം വെറും സാമൂഹിക കൂട്ടായ്മകളുടെയും മുതലാളിത്ത സ്വകാര്യവൽക്കരണത്തിന്റെയും നടത്തിപ്പാണെന്നും വെറും സാമ്പത്തിക ഘോഷങ്ങളാണെന്നും വിമർശിക്കുന്നവരുണ്ടോ എന്നറിയില്ല. അനുഷ്ഠാനങ്ങൾ അത്രമാത്രം സ്വകാര്യവൽക്കരിക്കപ്പെടുന്നു. ഈ അനുഷ്ഠാനങ്ങൾ പുഷ്ക്കലമായ ക്രൈസ്തവികതയുടെ അടയാളങ്ങളായി കാണണമോ? ഒന്നിന്റേയും സുരക്ഷിതത്വത്തിന്റെ ഉറപ്പല്ല. ഇവിടെ ക്രൈസ്തവ ചൈതന്യത്തിന്റെ സാഹസങ്ങളൊന്നുമില്ല.

പൗരസ്ത്യസഭകളുടെ ഒരു സവിശേഷതയാണ് ഈ അനുഷ്ഠാനഭ്രമം. ഭാരത ത്തിന്റെ മതവും അനുഷ്ഠാനമാണ്. കുംഭമേളപോലുള്ള വലിയ മേളകളിൽ അവർ സ്വയം കണ്ടെത്തുന്നു. ഏമ്മാനുവേൽ ലെവിനാസ് ദൈവത്തിന്റെ സാന്നിധ്യം സമൂഹത്തിൽ പ്രകാശിതമാകുന്നതു ധർമ്മത്തിന്റെ നടത്തിപ്പിലാണ് എന്ന് അർഥ ശങ്കയില്ലാതെ പ്രസ്താവിക്കുന്നു. ഈ ധർമ്മത്തിന്റെ നടത്തിപ്പിൽ നേതൃസ്ഥാന ങ്ങളിൽവരെ ഉദാസീനത വളരെ പ്രകടമാണ്. മുതലാളിത്തം ഉണ്ടാക്കിയതു പ്രൊട്ടസ്റ്റ് ജീവിതശൈലിയാണ് എന്ന് മാക്സ് വീബർ എഴുതിയിട്ടുണ്ട്. മുതലാളിത്തം അനിവാര്യമായ സെക്കുലർ ജീവിതശൈലി ഉണ്ടാക്കില്ലേ? ഈ ഭയം ഇതെഴുതുന്ന വനുണ്ട്. പൗരസ്ത്യ ക്രൈസ്തവസഭകൾ മുസ്ലീം ഭൂരിപക്ഷത്തിനു കീഴിൽ അനുഷ്ഠാന തുരുത്തുകൾ കണ്ടെത്തി നിലനില്ക്കുന്നു. അവയിൽ നിന്നു പുരോഗതിക്കോ സാഹസികതയ്ക്കോ ഒരു ഉദാഹരണവും ഉണ്ടാകില്ല. അവർ നിലനില്പിൽ മാത്രം തമ്പടിച്ചു കഴിയുന്നു. അതിന് അപവാദമുണ്ടെങ്കിൽ അതു റഷ്യൻ ഓർത്തഡോക്സ് സഭ മാത്രമാണ്.

സീറോ മലബാർ സഭ ദീർഘകാലം കൽദായസഭയുടെ ഭരണത്തിലായിരുന്നു. ആ കാലഘട്ടങ്ങൾ നല്ല കാലമായിരുന്നു എന്ന് ആരും പറയില്ല. ഈ സഭയിൽ നല്ല കാലം തുടങ്ങിയതു ചാവറ അച്ചനുശേഷമാണ് (1805-1874). അതു പാശ്ചാ ത്യസഭയുടെ സ്വാധീനത്തിലാണ്. ദീർഘകാലം സീറോ മലബാർ സഭ ബ്രാഹ്മണ്യ ത്തിന്റെ ആധിപത്യത്തിനു കീഴിലായിരുന്നു. മലബാർ പ്രദേശങ്ങളിൽ നിന്നു ബൗദ്ധരും ജൈനരും അവരുടെ ക്ഷേത്രങ്ങളും അപ്രത്യക്ഷമായത് എങ്ങനെ എന്നു നാം തിരിച്ചറിഞ്ഞിട്ടില്ല. ജാതി സമ്പ്രദായത്തെ വിമർശിച്ചവർ പുറത്താക്കപ്പെട്ടു. സുറിയാനി ക്രിസ്ത്യാനികൾ ജാതിസമ്പ്രദായത്തിനുള്ളിൽ സുരക്ഷിതരായി; അതു ക്രൈസ്തവ തനിമ നഷ്ടമാക്കിയ സാംസ്കാരികാനുരൂപണമായിരുന്നു. പക്ഷെ, അതാണ് സഭയെ ഇവിടെ നിലനിർത്തിയത്.

ഈ സഭ വലിയ പുരോഗതിയിലേക്കു കടന്നതു പാശ്ചാത്യസ്വാധീനത്തിലാണ്. എന്തുകൊണ്ട് യൂറോപ്പ് ലോകത്തിന്റെ നേതൃത്വം വഹിച്ചവരായി മാറി? ബുദ്ധി യിലും അവർ വിശ്വസിച്ചു; അവർ പുലർത്തിയ ശാസ്ത്രീയ സമീപനം മറ്റൊരിടത്തും ഉണ്ടായില്ല. അതാണ് വ്യവസായ വിപ്ലവത്തിന്റെ കാരണം. അതു മധ്യശതക ങ്ങളുടെ യുഗങ്ങൾ പാകമാക്കിയ ഒരു മണ്ണിലാണ് സംഭവിച്ചത്. മനുഷ്യൻ ദൈവ ഛായയിലാണെന്നും ദൈവഛായ യുക്തിപരതയാണെന്നുമുള്ള പാശ്ചാത്യചിന്താ ഗതിയാണ് അവരെ ലോകനിയന്ത്രണത്തിലെത്തിച്ചത്. അത് ക്രൈസ്തവവിശ്വാ സവും ഗ്രീക്കു ചിന്തയും ശാസ്ത്രങ്ങളും സമ്മേളിച്ചതിന്റെ ഫലമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എ.എൻ. വൈറ്റ് ഹെഡ് എന്ന ഗണിത ശാസ്ത്രജ്ഞൻ എഴുതി, “മധ്യകാലത്തെ അഭ്യസ്തവിദ്യരായ ഇടത്തരക്കാരുടെ ബ്രഹ്മചര്യം ആധു നിക കാലത്ത് ബൗദ്ധിക ബ്രഹ്മചര്യത്തിനു വഴിമാറി.” മധ്യകാലഘട്ടത്തിലെ ബ്രഹ്മചാരികളായിരുന്ന വൈദികരും സന്യാസികളും ആധുനിക കാലത്തെ പ്രൊഫഷണൽ വിദഗ്ദ്ധരെ സൃഷ്ടിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.

ചാവറയച്ചൻ ജീവിച്ചിരുന്നപ്പോൾ ഒരു കന്യാസ്ത്രീ പോലും ഈ സഭയിൽ ഉണ്ടായിരുന്നില്ല. എന്നാൽ തുടർന്നു ഈ സഭയിൽ കന്യാസ്ത്രീകളുടെ വസന്തം ഉണ്ടായി. ഇന്നു മഠത്തിൽ ചേരാൻ പെൺകുട്ടികളില്ല. കേരളത്തിലെ യുവാക്കളിൽ വളരുന്നത് വ്യവസായമോ വാണിജ്യമോ രാഷ്ട്രീയമോ അല്ല. പ്രൊഫഷണൽ വൈദഗ്ദ്ധ്യത്തിലേക്കാണ് അവർ മാറുന്നത്. ചെറുപ്പക്കാർ നല്ല നാടു നോക്കി പുറ പ്പെടുകയായി. ദൈവവിളികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യമായി മാറുന്നതു നാം കാണണം. ശാസ്ത്രീയത (Wissenschaft) ദൈവവിളി (Beruf)യാണ് എന്നു പ്രശസ്ത പ്രസംഗം നടത്തിയതു മാക്സ് വീബറാണ്. പാശ്ചാത്യസ്വാധീനം ഈ സഭയിൽ ഉണ്ടാക്കിയ മാറ്റമാണ് സൂചിപ്പിച്ചത്. അത് ക്രൈസ്തവവിശ്വാസം ജീവിക്കുന്നതിലും മാറ്റങ്ങൾ ഉണ്ടാക്കും.

യൂറോപ്പിൽ അനുഷ്ഠാനബന്ധിയായ ക്രൈസ്തവജീവിതം പ്രതിസന്ധിയിലായി. പള്ളികൾ കേന്ദ്രീകരിച്ചുള്ള ഈ അനുഷ്ഠാനവ്യഗ്രത അവിടെ അസ്തമിക്കുന്നു. അവിടെ മതനിരപേക്ഷമായ സെക്കുലർ സംസ്കാരം വളരുകയാണ്. എന്നാൽ അവർ ക്രൈസ്‌തവിക മൂല്യബോധം ഉപേക്ഷിച്ചോ?

മഹത്തായ യുഗങ്ങൾ അസ്ഥിരമാകും. ചരിത്രപുരുഷന്മാർ പാഠപുസ്തകങ്ങ ളിലും ചരിത്രസ്രഷ്ടാക്കളായി ഘോഷിക്കുന്നവരുമുണ്ട്. എന്നാൽ ജീവിതത്തിൽ പെരുമാറ്റ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നത് ഈ മഹാന്മാരല്ല. മറിച്ച് സാധാരണ ക്കാരായി ജീവിച്ചവരുടെ ജീവിതസാക്ഷ്യങ്ങളാണ്. അങ്ങനെ നീണ്ട നിരയുടെ മനുഷ്യരെ ഓർമ്മയിൽ സൂക്ഷിക്കുന്ന തലമുറയുണ്ട്. ഈ സാക്ഷ്യങ്ങളുടെ മനു ഷ്യർ സാധാരണക്കാരായ ഇടവക വികാരിമാരും കന്യാസ്ത്രീകളും നാട്ടിൽ തലയെ ടുപ്പോടെ ജീവിച്ചവരുമാണ്. അവർ ചരിത്രം സൃഷ്ടിച്ചവരല്ല. പക്ഷെ, അവരാണ് ആത്യന്തികമായി തലമുറകളെ ഭരിക്കുന്നത്. അവർ വെട്ടിയ വഴിയിൽ തലമുറകൾ പിന്നിട് നടക്കുന്നു. അവരാരും അനുഷ്ഠാന ഭക്തരാകണമെന്നില്ല.

ജീവിതം വിള മ്പിയ പൂർവികർ, നുണ പറയാതെ പരാജയപ്പെട്ടവർ, സത്യം പറഞ്ഞു തല്ലുകൊ ണ്ടവർ. ക്രൈസ്തവികത അടിസ്ഥാനപരമായി മനുഷ്യനാകാനുള്ള ക്രിസ്തുവിന്റെ വിളിയാണ്. അതിന്റെ മൂർത്തമായ വ്യക്തിയാണ് യേശുക്രിസ്തു. അനുഷ്ഠാനങ്ങൾ വിഗ്രഹങ്ങളല്ല, അടയാളങ്ങളാണ്. ജീവിതം ബോധത്തിന്റെ ശ്രദ്ധയിൽ നിർവചിക്കുമ്പോൾ എല്ലാ തൊഴിലുകളും ദൈവത്തിന്റെ വിളിക്കുള്ള പ്രത്യുത്തരമാകും. മനസ്സാക്ഷിയുടെ വിളിക്ക് ഉത്തരം നല്കി ജീവിക്കുക. ജീവിതം സെക്കുലർ ലോകത്തിലാണ്. ദൈവവിളി ജീവിക്കേണ്ടതു ലൗകികലോകത്തിലാണ്. അവിടെ പ്രാർഥനാജീവിതം ശ്രദ്ധയുടെ ജീവിതമാണ്.

അന്നം

ക്രിസ്ത്യാനികളുടെ ഉച്ചാരണ ശുദ്ധി

ചോരുന്ന ചോദ്യങ്ങൾ, ഉയരുന്ന ചോദ്യങ്ങൾ

പുതുയുഗ കേരളത്തെക്കുറിച്ച്, ബജറ്റ് ആസ്പദമാക്കി ചർച്ച

വിത്തു പോലെ ചെറുതാകുക, പുളിമാവു പോലെ മറഞ്ഞിരിക്കുക