National

വെള്ളപ്പൊക്ക കെടുതികളില്‍ കാരിത്താസിന്‍റെ സഹായം

sathyadeepam

ഉത്തരാഘണ്ടില്‍ അതിശക്തമായ മഴയിലും വെള്ളപ്പൊക്ക കെടുതികളിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹായം. ദുരിതബാധിതര്‍ക്ക് അടിയന്തിരമായി സോളാര്‍ വിളക്കുകളും ഭക്ഷണവും വസ്ത്രവും കാരിത്താസ് ഇന്ത്യ വിതരണം ചെയ്യുമെന്ന് എക്സി. ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഡിസൂസ പറഞ്ഞു. ഭവനരഹിതരായവര്‍ക്കായി സഭയുടെ സ്കൂളുകളില്‍ അഭയകേന്ദ്രങ്ങള്‍ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.
ഉത്തരാഘണ്ടിലെ മേഘവിസ്ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കാരിത്താസ് ഇന്ത്യ വിലയിരുത്തി. മുപ്പതില്‍പരം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. വസ്തുവകകള്‍ക്കും ഭവനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശം സംഭവിച്ചു. അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവിധം ജനങ്ങള്‍ ദുരിതത്തിലാണെന്നും റിപ്പോര്‍ ട്ടില്‍ പറയുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്