National

ബ്രിട്ടണില്‍ സീറോമലബാര്‍ സഭയ്ക്കു പുതിയ രൂപത, ഫാ. ജോസഫ് ശ്രാമ്പിക്കല്‍ മെത്രാന്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത്

sathyadeepam

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാര്‍ വിശ്വാസികള്‍ക്കായി പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപത സ്ഥാപിക്കപ്പെട്ടു. ഈ രൂപ തയുടെ പ്രഥമ മെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
ശ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്‍റെയും ഏലിക്കുട്ടിയുടെയും മകനായി 1967 ആഗസ്റ്റ് 11-ന് ജനിച്ച ബെന്നി മാത്യു എന്നറിയ പ്പെടുന്ന ഫാ. ജോസഫ് ശ്രാമ്പിക്കല്‍ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാ സ്ത്രത്തില്‍ ബിരുദവും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ ഇദ്ദേഹം 2000 ആഗസ്റ്റ് 12-ന് പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപതാ മൈനര്‍ സെമിനാരിയിലും, മാര്‍ എഫ്രേം ഫോര്‍മേഷന്‍ സെന്‍ററിലും സെന്‍റ് തോമസ് ട്രെയിനിംഗ് കോളജിലും അധ്യാപകനായിരുന്ന ഫാ. ശ്രാമ്പിക്കല്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നേഴ്സിംഗ് കോളജിന്‍റെയും വാഗമണ്‍ മൗണ്ട് നേബോ ധ്യാനകേന്ദ്രത്തിന്‍റെയും സ്ഥാപക ഡയറക്ടറാണ്. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, കുടുംബ കൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്‍റ്, ജീസസ് യൂത്ത്, രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍, പ്രാര്‍ഥനാഭവനങ്ങള്‍ എന്നിവയുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. പാലാ രൂപതാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ സെക്രട്ടറി, റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജില്‍ വൈസ് റെക്ടറായി ചാര്‍ജെടുക്കുന്നതുവരെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് ഇരിഞ്ഞാലക്കുട രൂപതയിലെ പുത്തന്‍ചിറ ഇടവകയില്‍ കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോള്‍ റോസി ദമ്പതികളുടെ മകനായി 1961 ഡിസംബര്‍ 26-ന് ജനിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍, തോപ്പ് സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1987 ഡിസംബര്‍ 26-ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ അല്‍ഫോന്‍ സിയന്‍ അക്കാദമിയില്‍ നിന്നു ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുണ്ട്. ഇരിഞ്ഞാലക്കുട രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ ഡയറക്ടര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, വിവാഹകോടതി ജഡ്ജ്, മഹാ ജൂബിലി ജനറല്‍ കണ്‍വീനര്‍, ബി. എല്‍.എം. അസ്സി. ഡയറക്ടര്‍, നവ ചൈതന്യ സാന്‍ജോڅഭവന്‍സ്ഥാ പനങ്ങളുടെ ഡയറക്ടര്‍, പാദുവാ നഗര്‍പള്ളി വികാരി, ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍, വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ പ്രൊക്കുറേറ്റര്‍, വൈസ് റെക്ടര്‍, ലക്ചറര്‍ എന്നീ നിലകളിലും തൃശൂര്‍ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് എന്നീ മേജര്‍ സെമിനാരി കളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴി ഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്കുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കോഓര്‍ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്