National

ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള നീക്കം അപലപനീയം – സീറോ മലബാര്‍ മാതൃവേദി

Sathyadeepam

ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാ ണെന്നും ഇത് പുനഃപരിശോധിക്കണമെന്നും സീറോ മലബാര്‍ മാതൃ വേദി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി സഭയുടെ വസ്തുവകകള്‍ സുതാര്യമായി കൈകാര്യം ചെയ്യപ്പെടുകയും സഭയുടെ സ്വത്തു സംബന്ധമായ എല്ലാ കാര്യങ്ങളും സിവില്‍ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചുവരികയുമാണ്. സഭയില്‍ കാനന്‍ നിയമപ്രകാരമുള്ള സാമ്പത്തിക സമിതികളും അതിനെ നിയന്ത്രിക്കാന്‍ മറ്റു സമിതികളും നിലവിലുണ്ട്. സഭാസമിതികളില്‍ അല്മായ പ്രാതിനിധ്യവുമുണ്ട്. സഭാതലത്തില്‍ ഇവയൊക്കെ നിയന്ത്രിക്കാനും നീതി നടപ്പാക്കാനും സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ ബാഹ്യഇടപെടലിലൂടെ സഭയുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢാലോചനയുടെ പരിണിതഫലമാണ് ചര്‍ച്ച് ആക്ടിന്‍റെ കരട് ബില്‍. ഇങ്ങനെയൊരു ബില്‍ ക്രൈസ്തവ സമൂഹത്തിന് മാത്രമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ഇത് അംഗീകരിക്കാനാവില്ല. സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സണ്‍ ഇലവത്തുങ്കല്‍ കൂനന്‍, പ്രസിഡന്‍റ് ഡോ. കെ.വി. റീത്താമ്മ, ജനറല്‍ സെക്രട്ടറി റോസിലി പോള്‍, സിജി ലൂക്സണ്‍, ജോസി മാക്സിന്‍ എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്