National

പശ്ചിമ ബംഗാളില്‍ ക്രൈസ്തവർക്കെതിരെ വര്‍ഗീയവാദികള്‍

Sathyadeepam

പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ബങ്കുര ജില്ലയില്‍ ക്രൈസ്തവരുടെ ഒരു പ്രാര്‍ഥനായോഗത്തില്‍ കടന്നു കയറിയ ഹിന്ദുത്വ വര്‍ഗീയവാദികള്‍ സംഘര്‍ഷം സൃഷ്ടിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൂന്നു കുട്ടികളും അഞ്ചു വനിതകളുമടക്കം ഏതാനും ക്രൈസ്തവരെ പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വച്ചു. പ്രാര്‍ഥനായോഗം നടന്ന വീട്ടുടമയടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലായത്.

വാക്കാലുള്ള പരാതി കിട്ടിയിട്ടുണ്ടെന്ന പേരിലായിരുന്നു പൊലീസ് നടപടി. പിന്നീട് ക്രൈസ്തവസംഘടന നേതാക്കള്‍ ഇടപെടുകയും പൊലീസുമായി സംസാരിച്ച് ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും ചെയ്തു. ഈ പ്രദേശത്തു മേലില്‍ പ്രാര്‍ഥനായോഗം സംഘടിപ്പിക്കരുതെന്ന നിര്‍ദേശവും അധികാരികള്‍ നല്‍കി.

ബംഗാളില്‍ ബി ജെ പി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളില്‍ ഭീതി പരക്കുന്നുണ്ട്. മതസ്വാതന്ത്ര്യം ലംഘിക്കപ്പെടാനും മതസൗഹാർദം തകര്‍ക്ക പ്പെടാനുമുള്ള സാധ്യത വിവിധ സംഘടനകള്‍ ഭയക്കുന്നുണ്ട്. ന്യൂനപക്ഷശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു വിവിധ സംഘടനാനേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

വിശ്വാസ പരിശീലകരുടെ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു

നവകേരള സൃഷ്ടിക്കായും, ലഹരിക്കെതിരെ പോരാടാനും സ്ത്രീകള്‍ തയ്യാറാകണം: ബിഷപ് ആന്റണി വാലുങ്കല്‍

കെ സി ബി സി ബൈബിള്‍ ക്ലാസുകള്‍ പി ഒ സി യില്‍ തുടങ്ങുന്നു

എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വർഷത്തിനു തുടക്കം കുറിച്ചു

കാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റിന്റെ കരുതലിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു