സഭാപ്രസംഗകൻ - Chap.3 [1of2]

Logos Quiz 71 Eclesiastics Chapter 3 part 1 of 2
Published on
  • എല്ലാറ്റിനും എന്തുണ്ട്?

    - ഒരു സമയം (3:1)

  • എന്തിന് അവസരമുണ്ട്?

    - ആകാശത്തിന്‍ കീഴുള്ള സമസ്തകാര്യത്തിനും (3:1)

  • കാലങ്ങള്‍

    ജനിക്കാന്‍ - മരിക്കാന്‍ (3:2)

    നടാനൊരുകാലം - നട്ടത് പറിക്കാന്‍ (3:2)

    കൊല്ലാന്‍ - സൗഖ്യമാക്കാന്‍ (3:3)

    തകര്‍ക്കാന്‍ - പണിതുയര്‍ത്താന്‍ (3:3)

    കരയാന്‍ - ചിരിക്കാന്‍ (3:4)

    വിലപിക്കാന്‍ - നൃത്തം ചെയ്യാന്‍ (3:4)

    കല്ല് പെറുക്കി കളയാന്‍ - കല്ല് പെറുക്കി കൂട്ടാന്‍ (3:5)

    ആലിംഗനം ചെയ്യാന്‍ - ആലിംഗനം ചെയ്യാതിരിക്കാന്‍ (3:5)

    സമ്പാദിക്കാന്‍ - നഷ്ടപ്പെടുത്താന്‍ (3:6)

    സൂക്ഷിച്ച് വെക്കാന്‍ - എറിഞ്ഞുകളയാന്‍ (3:6)

    കീറാന്‍ - തുന്നാന്‍ (3:7)

    മൗനം പാലിക്കാന്‍ - സംസാരിക്കാന്‍ (3:7)

    സ്നേഹിക്കാന്‍ - ദ്വേഷിക്കാന്‍ (3:8)

    യുദ്ധത്തിന് - സമാധാനത്തിന് (3:8)

  • അധ്വാനിക്കുന്നവന് അവന്റെ എന്ത് കൊണ്ടെന്തു ഫലം എന്നാണ് സഭാപ്രസംഗകന്‍ ചോദിക്കുന്നത്?

    - അധ്വാനം കൊണ്ട് (3:9)

  • സഭാപ്രസംഗകന്‍ കണ്ടത് എന്ത്?

    - ദൈവം മനുഷ്യമക്കള്‍ക്ക് നല്കിയ ശ്രമകരമായ ജോലി (3:10)

  • ദൈവം എങ്ങനെയാണ് സമസ്തവും സൃഷ്ടിച്ചത്?

    - അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു (3:11)

  • മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്നത് എന്ത്?

    - കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം (3:11)

  • മനുഷ്യന് കഴിവില്ലാത്തത് എന്തിലാണ്?

    - ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ (3:11)

  • സഭാപ്രസംഗകന്‍ മനുഷ്യരെക്കുറിച്ച് അറിയുന്നത് എന്ത്?

    - ജീവിതകാലം മുഴുവന്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതിനെക്കാള്‍ കാമ്യമായി മനുഷ്യര്‍ക്ക് യാതൊന്നുമില്ല (3:12)

  • സഭാപ്രസംഗകന്‍ ദൈവത്തിന്റെ ദാനമാണെന്ന് അറിയുന്നത് എന്ത്?

    - എല്ലാ മനുഷ്യരും ഭക്ഷിക്കുകയും പാനംചെയ്യുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യുകയെന്നത് (3:13)

  • ദൈവത്തിന്റെ പ്രവൃത്തികളെല്ലാം എങ്ങനെയാണെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?

    - ശാശ്വതമാണെന്ന് (3:14)

  • ദൈവത്തിന്റെ പ്രവൃത്തികള്‍ എന്ത് ചെയ്യാന്‍ സാധിക്കുകയില്ല?

    - കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറക്കാനോ സാധ്യമല്ല (3:14)

  • ദൈവത്തിന്റെ പ്രവ‍ൃത്തികള്‍ കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറക്കാനോ സാധ്യമല്ല. ഇത് ദൈവം ചെയ്തിരി ക്കുന്നത് എന്തിനുവേണ്ടിയാണ്?

    - മനുഷ്യര്‍ ദൈവത്തെ ഭയപ്പെടുന്നതിനുവേണ്ടി (3:14)

  • ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരുന്നത് എന്തിനെയാണ്?

    - കടന്നുപോയ ഓരോന്നിനെയും (3:15)

logo
Sathyadeepam Online
www.sathyadeepam.org