National

സംരക്ഷിക്കേണ്ടവര്‍ സംഹാരകരായി മാറുന്നു – വി.എം. സുധീരന്‍

Sathyadeepam

ജനത്തെ സംരക്ഷിക്കേണ്ടവര്‍ ജനദ്രോഹ മദ്യനയത്തിലൂടെ സംഹാരകരായി മാറുന്നുവെന്ന് കെ.പി. സി.സി. മുന്‍ അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാരിന്‍റെ ജനവിരുദ്ധ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നായകരും വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും ഉള്‍പ്പെട്ട കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിന്‍റെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന സംസ്ഥാനതല ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെ സാമൂഹ്യദ്രോഹികളായേ കാണാന്‍ സാധിക്കൂവെന്ന് ഉപവാസ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഇവിടെ മദ്യശാലകള്‍ ഉള്ളകാലം ജനത്തെ നന്നാക്കാമെന്ന് ആരും നോക്കേണ്ടയെന്നും ബിഷപ് പറഞ്ഞു. എല്‍.ഡി.എഫിന് വ്യക്തമായ മദ്യനയമുണ്ടെന്നും അത് മദ്യമുതലാളിമാര്‍ക്കുവേണ്ടി ഉള്ളതാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം തന്നെ കവര്‍ന്നെടുത്തും ബ്രിട്ടീഷുകാര്‍ പോലും മാനിച്ചിരുന്ന ആരാധാനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമുള്ള ദൂരപരിധി 50 മീറ്ററാക്കി വെട്ടിച്ചുരുക്കിയും നിയമഭേദഗതി ഉണ്ടാക്കി ബാറുകളും മറ്റ് മദ്യശാലകളും യഥേഷ്ടം അനുവദിക്കുന്ന ദൂരവ്യാപകമായ നശീകരണഫലമുണ്ടാക്കുന്ന ഈ നയത്തെ ചെറുത്തു തോല്‍പ്പിക്കുന്ന പ്രത്യക്ഷ സമരപരിപാടികള്‍ക്ക് സമ്മേളനത്തില്‍ രൂപം നല്‍കി. 26-ന് മതമേലദ്ധ്യക്ഷന്മാരും സമുദായ നേതാക്കളും സെക്രട്ടറിയേറ്റ് നടയില്‍ സത്യഗ്രഹമിരിക്കും. ഒക്ടോ ബര്‍ 17 ന് സെക്രട്ടറിയേറ്റ് നടയിലേക്ക് ബഹുജന മാര്‍ച്ച്, കേരളമൊട്ടാകെ ഡോര്‍ ടു ഡോര്‍ ഭവനസ ന്ദര്‍ശനങ്ങള്‍, നവംബറില്‍ കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ കേരളയാത്ര, കോര്‍ണര്‍ യോഗങ്ങള്‍, ഉപവാസ പ്രാര്‍ത്ഥനകള്‍, സമരപ്രതിഷേധ സമ്മേളനങ്ങള്‍, നവമാധ്യമങ്ങള്‍ വഴി എസ്.എം.എസ്. (ഷെ യര്‍ ദ മിഷന്‍ സക്സസ്സ്ഫുള്ളി പരിപാടികള്‍), സായാഹ്നസമ്മേളനങ്ങള്‍ തുടങ്ങിയവയാണ് സമരപ്രഖ്യാപന സമ്മേളനത്തിലെ പ്രത്യക്ഷസമരപരിപാടികളെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കെ.എം. മാണി, ആര്‍ച്ചുബിഷപ്പുമാരായ കുരിയാക്കോസ് മോര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, സി.എസ്.ഐ. സഭ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍, ജോസ് കെ. മാണി എം.പി., ഫാ. ജേക്ക ബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. ജോസഫ് മണക്കളം, ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍, തോമസുകുട്ടി മണക്കുന്നേല്‍, റവ. വര്‍ഗ്ഗീസ് പി. ജോര്‍ജ്, ഫാ. മാത്യു പുതിയിടത്ത്, ഫാ. വര്‍ഗീസ് മുഴുത്തേട്ട്, മാത്യു എം. കണ്ടത്തില്‍, ഫാ. ജേക്കബ് ജോര്‍ജ്, വര്‍ഗീസ് കാച്ചപ്പള്ളി, ആന്‍റണി ജേക്കബ്, കെ.സി. ജോയി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്