National

വിനാശകരമായ പ്രവണതകള്‍ക്കെതിരെ ക്രൈസ്തവര്‍ മുഖ്യധാരയോടു ചേരണം

Sathyadeepam

ഒരുമതം, ഒരു സംസ്ക്കാരം, ഒരു ഭാഷ എന്ന മതങ്ങളുടെ ദേശീയതാ മന്ത്രം ഭാരതത്തിന്‍റെ മതേതരത്വത്തിനും നാനാത്വത്തിനും വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. വിനാശകരമായ ഇത്തരം പ്രവണതകള്‍ക്കെതിരെ ക്രൈസ്തവര്‍ മുഖ്യധാരയില്‍ സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കണമെന്നും ബാംഗ്ലൂരില്‍ ചേര്‍ന്ന ദൈവശാസ്ത്രജ്ഞരുടെ സമ്മേളനം വ്യക്തമാക്കി.

ഭാരതത്തിലെ മതദേശീയതയുടെ വെല്ലുവിളികളെക്കുറിച്ചു ചര്‍ച്ച ചെയ്ത തിയോളജിക്കല്‍ അസോസിയേഷന്‍റെ സമ്മേളനത്തില്‍ രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം ദൈവശാസ്ത്രജ്ഞര്‍ പങ്കെടുത്തു. ഭാരതത്തിന്‍റെ നാനാത്വത്തിനും സംസ്ക്കാരത്തിനും മതേതരത്വത്തിനും മതദേശീയത വെല്ലുവിളിയാകുമ്പോള്‍ത്തന്നെ പിന്നോക്കക്കാരും അവഗണിക്കപ്പെട്ടവരുമായ പതിനായിരങ്ങളുടെ അടിസ്ഥാന അന്തസ്സിന് അതു ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും സമ്മേളനം വിലയിരുത്തി. ഭാരതത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ജനാധിപത്യ മതേതര മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്