National

സീറോ മലബാര്‍ യുവജനകമ്മീഷന്‍റെ വെബിനാര്‍

Sathyadeepam

വിശ്വാസവും രാഷട്രനിര്‍മ്മിതിയും ഒരുമിച്ചു പോകണമെന്നും യുവാക്കള്‍ നല്ല സാക്ഷ്യം നല്‍കുന്നവരായി സമൂഹത്തില്‍ വ്യാപരിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭയുടെ യുവജന കമ്മീഷന്‍ രൂപതകളിലെ യൂത്ത് ഡയറക്ടര്‍മാക്കു വേണ്ടി സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. ബിഷപ്പുമാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സന്ദേശങ്ങള്‍ നല്‍കി. എസ്എംവൈഎം രൂപതാ ഡയറക്ടര്‍മാരായ ഫാ. ജോജോ (കാനഡ), ഫാ. ഫന്‍സ്വാ (ബ്രിട്ടന്‍), ഫാ. പോള്‍ (ഷിക്കാഗോ), ഫാ. സോജി (ഓസ്ട്രേലിയ), ഫാ. ബിനോജ് (യൂറോപ്പ്), ഫാ. ജോര്‍ജ് (ന്യൂസിലാന്‍റ്), ഫാ. ജോര്‍ജ് (കല്യാണ്‍), ഫാ. അന്‍സിലോ (ഷംഷദാ ബാദ്), ഫാ. ജൂലിയസ് (ഫരീദാബാദ്), ഫാ. ആന്‍റണി (ഛാന്ദാ), ഫാ. ബിജു (ജഗദല്‍പൂര്‍), ഫാ. അനൂപ് (ഉജ്ജെയിന്‍), ഫാ. ഫ്രാന്‍സിസ് (ഗോരഖ്പൂര്‍), ഫാ. ബിജോ (രാമനാഥപുരം), ഫാ. മനോജ് (മാണ്ഡ്യ), ഫാ. ജോയി (രാജ്കോട്ട്). ഫാ. ടോണി (അസിലബാദ്) ഫാ. ലാല്‍, ഫാ. അഗസ്റ്റിന്‍ (മാനന്തവാടി) എന്നിവര്‍ പ്രസംഗിച്ചു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു