മാര്‍പാപ്പയുടെ നോമ്പൊരുക്ക ധ്യാനം ആശ്രമശൈലിയില്‍

മാര്‍പാപ്പയുടെ നോമ്പൊരുക്ക ധ്യാനം ആശ്രമശൈലിയില്‍
Published on

ലിയോ പതിനാലാമന്‍ മാര്‍പാപ്പയും റോമന്‍ കൂരിയാ ഉദ്യോഗസ്ഥരും നോമ്പിന്റെ ആരംഭത്തില്‍ നടത്തുന്ന ധ്യാനം ഈ വര്‍ഷം ആശ്രമശൈലിയില്‍ ഉള്ളതായിരിക്കും. അപ്പസ്‌തോലിക് പാലസില്‍ നവോത്ഥാനകാലത്ത് നിര്‍മ്മിക്കപ്പെട്ട പൗളിന്‍ ചാപ്പലില്‍ ആയിരിക്കും ധ്യാനം. മൈക്കിളാഞ്ചലോ രചിച്ച ചിത്രങ്ങള്‍കൊണ്ട് അലങ്കൃതമാണ് ഈ ചാപ്പല്‍.

സിസ്റ്റേഴ്‌സ്യന്‍ സന്യാസിയായ (ട്രാപിസ്റ്റ്) ബിഷപ് എറിക് വാര്‍ദന്‍ ആണ് മാര്‍പാപ്പയ്ക്കും കൂരിയക്കുമുള്ള ധ്യാനം നയിക്കുന്നത്. നോര്‍വേ സ്വദേശിയായ ബിഷപ്പ് എറിക് ഒരു ലൂഥറന്‍ കുടുംബത്തിലാണ് ജനിച്ചത്. കേംബ്രിഡ്ജിലെ പഠനകാലത്ത് കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും പിന്നീട് സന്യാസസമൂഹത്തില്‍ ചേരുകയുമായിരുന്നു. 2020-ല്‍ ട്രോന്‍ഡ്ഹീം രൂപതയുടെ മെത്രാനായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org