National

റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍

Sathyadeepam

സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലറായി റവ.ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍ ചുമതലയേറ്റു. റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തിലാണു പുതിയ വൈസ് ചാന്‍സലര്‍. സഭയുടെ കൂരിയ വൈസ് ചാന്‍സലറായി സേവനം ചെയ്തുവന്ന റവ. ഡോ. ചെറുവത്തൂര്‍ തൃശൂര്‍ അതിരൂപതയിലെ മച്ചാട് ഇടവകാംഗമാണ്. 1991 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, റോമിലെ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍നിയമത്തില്‍ ഡോക്ടറേറ്റ്, പാസ്റ്ററല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് എന്നിവ നേടി. വിവിധ ഇടവകകളില്‍ സഹവികാരി, വികാരി, അതിരൂപതയുടെ വൈസ് ചാന്‍സലര്‍, നോട്ടറി, വിവാഹ കോടതിയിലെ അഡ്ജുഡന്‍റ് ജുഡീഷ്യല്‍ വികാരി, ജഡ്ജ്, ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

താമരശേരി രൂപതയിലെ വാളൂക്ക് ഇടവകാംഗമായ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, 2000 ല്‍ പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ സഹവികാരിയായും വികാരിയായും സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ ഹോളിക്രോസ് യൂണിവേഴ്സിറ്റിയില്‍ നിന്നു ലത്തീന്‍ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, പൊന്തിഫി ക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്. രൂപത വൈദികസമിതി സെക്രട്ടറി, പിആര്‍ഒ, വൈദിക ക്ഷേമകാര്യ സമിതി സെക്രട്ടറി, ഡിഗ്രി വൈദികവിദ്യാര്‍ഥികളുടെ ആനിമേറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള റവ. ഡോ. കാവില്‍പുരയിടത്തില്‍ നിലവില്‍ സീറോ മലബാര്‍ സഭ പിആര്‍ഒ ടീം അംഗവും രൂപത ചാന്‍സലറുമാണ്.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം