കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മതബോധന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കെസിബിസി - ഫാ. മാത്യു നടക്കല്‍ അവാര്‍ഡിന് സീറോ മലബാര്‍ സഭയില്‍ നിന്ന് ഡോ.പി.സി അനിയന്‍കുഞ്ഞ് (ചങ്ങനാശേരി അതിരൂപത), ലാറ്റിന്‍ സഭയില്‍ നിന്ന് കെ പി ജോണ്‍ (വിജയപുരം) മലങ്കര സഭയില്‍ നിന്ന് എലിസബത്ത് വര്‍ഗീസ് (ബത്തേരി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 18 ന് കോട്ടയം, വിജയപുരം രൂപതയുടെ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന മതാധ്യാപക സംഗമത്തില്‍ വച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരി അവാര്‍ഡ് വിതരണം നടത്തും. ബിഷപ്പ് ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍, ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി, ഫാ. ടോണി കോഴിമണ്ണില്‍, ഫാ.വര്‍ഗീസ് കോട്ടക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org