മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ യൂത്ത് അപ്പസ്‌തോലറ്റിന്റെ മിഷന്‍ ടീം ഇന്ത്യയിലെ വിവിധ മിഷന്‍ രൂപതകളിലെ മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവജനങ്ങള്‍ക്ക് പ്രേഷിതാനുഭവം പകരുന്നതിനുള്ളതായിരുന്നു ഈ സംരംഭം. ഇതിന്റെ ഭാഗമായി യുവജനങ്ങള്‍ വിവിധ മിഷന്‍ പ്രദേശങ്ങളില്‍ ദൈവവചനം പങ്കുവയ്ക്കുകയാണ്.

യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് സംഘം ഇന്ത്യയിലെ ഷംഷാബാദ് രൂപതയില്‍ എത്തിയത്. ജോയല്‍ ബൈജു, ഹില്‍ഡ ഔസേപ്പച്ചന്‍, ടോണിയ കുരിശുങ്കല്‍, ജസ്വിന്‍ ജേക്കബ് എന്നിവരാണ് സംഘാംഗങ്ങള്‍. മെല്‍ബണ്‍ രൂപത ബിഷപ്പ് ജോണ്‍ പനംതോട്ടത്തില്‍ മിഷന്‍ ഔപചാരികമായി കമ്മീഷന്‍ ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org