National

മക്കളുടെ എണ്ണവും, സര്‍ക്കാര്‍ ജോലിയും; തിരുമാനം പിന്‍വലിക്കണം -സീറോ മലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Sathyadeepam

അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നു സീറോ മലബാര്‍ പ്രൊ ലൈഫ് അപ്പസ്തോലേറ്റ് ആവശ്യപ്പെട്ടു. 2021 ജനുവരി 1 മുതല്‍ പുതിയ നിയമം കൊണ്ടുവരുവാനുള്ള മന്ത്രിസഭാ തീരുമാനം കുടുംബങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. കുടുംബങ്ങളുടെ ആസൂത്രണം എന്നത് കുട്ടികളുടെ എണ്ണം കുറയ്ക്കല്‍ മാത്രമായി മാറരുത്. കുടുംബങ്ങളുടെ ക്ഷേമവും ഐശ്യര്യവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്കുവാന്‍ സര്‍ക്കാരിന് കഴിയണം. തൊഴിലും വരുമാനവും ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരും സമൂഹവും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് വേണ്ടതെന്നു സീറോ മലബാര്‍ പ്രൊലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ് പ്രസ്താവനയില്‍ പറഞ്ഞു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]