National

വൈദികരും സമര്‍പ്പിതരുമായ അഭിഭാഷകര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കണം

Sathyadeepam

അഭിഭാഷകരായ വൈദികരും സമര്‍പ്പിതരും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പരിശ്രമിക്കണമെന്ന് മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഫെര്‍ഡിനോ റിബെല്ലോ അനുസ്മരിപ്പിച്ചു. കത്തോലിക്കാ വൈദികരും സമര്‍പ്പിതരും ഉള്‍പ്പെടുന്ന നാഷണല്‍ ലോയേഴ്സ് ഫോറത്തിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ്. സമകാലീന സാഹചര്യങ്ങളില്‍ നിയമ ശുശ്രൂഷയില്‍ വ്യാപരിക്കുന്ന വൈദികരുടെയും സിസ്റ്റേഴ്സിന്‍റെയും പങ്കിനെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അഭിഭാഷകരായ സമര്‍പ്പിതര്‍ അവബോധമുള്ളവരായിരിക്കണമെന്ന് ജസ്റ്റിസ് റിബെല്ലോ പറഞ്ഞു. അതിക്രമങ്ങളെ പ്രതിരോധിക്കുന്ന നിയമങ്ങള്‍ കൊണ്ടുമാത്രം സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളെ ചെറുക്കാനാവില്ല. വിദ്യാഭ്യാസവും ബോധവത്കരണവും കൊണ്ട് മാറ്റങ്ങള്‍ സൃഷ്ടിക്കാം. എല്ലാ പെണ്‍കുട്ടികളെയും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു അവഗാഹമുള്ളവരാക്കാന്‍ കഴിയണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മൂന്നു ദിവസങ്ങളിലായി മുംബൈ പയസ് കാമ്പസില്‍ നടന്ന ലോയേഴ്സ് ഫോറത്തിന്‍റെ സമ്മേളനത്തില്‍ ഫാ. സെദ്രിക് പ്രകാശ് എസ് ജെ, സാമൂഹ്യപ്രവര്‍ത്തക ഫ്ളാവിയ ആഗ്നസ്, സുപ്രീം കോടതി അഭിഭാഷക സിസ്റ്റര്‍ ജെസ്സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്