National

സാമൂഹ്യക്ഷേമ ശുശ്രൂഷ സകലരുടെയും ഉത്തരവാദിത്വം

Sathyadeepam

സമൂഹത്തിലെ വിവിധങ്ങളായ പ്രശ്നങ്ങളെ അതിജീവിക്കുവാന്‍ വഴിയൊരുക്കുന്ന സാമൂഹ്യക്ഷേമ ശുശ്രൂഷ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മനുഷ്യ മഹത്ത്വം വെളിവാക്കുന്നത് പരസ്നേഹ പ്രവൃത്തികളിലൂടെയാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ എല്ലാ അതിരൂപതകളിലെയും രൂപതകളിലെയും സന്യാസ സമര്‍പ്പിത സമൂഹങ്ങളിലെയും വിവിധ സാമൂഹ്യ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്നവരുടെ സംഗമം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് നെറ്റ് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ആന്‍റണി കരിയില്‍, ഫാ. ആന്‍റണി കൊള്ളന്നൂര്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മാവുങ്കല്‍, ബീന സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്