National

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സി സി ബി ഐ ഡെപ്യൂട്ടി സെക്രട്ടറി

Sathyadeepam

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നീയമിതനായി. ബാംഗ്ലൂരില്‍ നടന്ന സിസിബിഐയുടെ നിര്‍വാഹക സമിതി യോഗമാണ് നാലു വര്‍ഷത്തേക്കു കൂടി നിയമിച്ചത്. അദ്ദേഹം ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷന്‍ സെക്രട്ടറി, ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ ഫിനാന്‍സ് ഓഫീസര്‍, ബാംഗ്ലൂരിലെ സിസിബിഐ ആസ്ഥാന കാര്യാലയത്തിന്‍റെ ഡയറക്ടര്‍ എന്നീ തസ്തികകളിലും തുടരും. വരാപ്പുഴ അതിരൂപതാംഗമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ കെസിബിസിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും പിഒസി ഡയറക്ടറുമായി സേവനം ചെയ്തിട്ടുണ്ട്. സിസിബിഐയുടെ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി പൂന പേപ്പല്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ് എസ്ജെ, അല്മായ കമ്മീഷന്‍ സെക്രട്ടറിയായി മുംബൈ അതിരൂപതാംഗം ഡോ. ആന്‍റണി ഫെര്‍ണാണ്ടസ്, കാനോന്‍ നിയമ കമ്മീഷന്‍ സെക്രട്ടറിയായി കൊല്‍ക്കൊത്ത അതിരൂപതാംഗം ഡോ. ഇരുദയരാജ് എന്നിവരെയും നിയമിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്