National

രാജസ്ഥാനില്‍ ക്രിസ്തുമസ് ആഘോഷത്തില്‍ അതിക്രമം

Sathyadeepam

രാജസ്ഥാനിലെ പ്രതാപ് നഗറില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം മതമൗലികവാദികള്‍ മതപരിവര്‍ത്തനം ആരോപിച്ച് അലങ്കോലപ്പെടുത്തുകയും അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു. പ്രതാപ് നഗറിലെ കമ്യൂണിറ്റി സെന്‍ററില്‍ മസിഹ് ശക്തി സമിതി എന്ന സംഘടന നടത്തിയ ആഘോഷ പരിപാടിയാണ് അക്രമികള്‍ തടസ്സപ്പെടുത്തിയത്. ആഘോഷത്തില്‍ പങ്കെടുക്കുന്നവരെ മതംമാറ്റുന്നു എന്നാരോപിച്ചായിരുന്നു അതിക്രമങ്ങളെന്ന് സംഘാടകര്‍ പറഞ്ഞു. അലങ്കാരങ്ങള്‍ നശിപ്പിക്കുകയും പുസ്തകങ്ങളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. അതേസമയം മതപരിവര്‍ത്തനകുറ്റം ആരോപിച്ച് സംഘാടകരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. അക്രമികളെ പിടികൂടാത്ത പൊലീസ് നടപടിയില്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചു.

image

എന്റെ വന്ദ്യ ഗുരുനാഥന്‍

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം