ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

ശ്രീലങ്കയില്‍ 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ ഇസ്ലാമിക ഭീകരവാദികളുടെ ചാവേറാക്രമണത്തിനിരകളായി കൊല്ലപ്പെട്ട 171 കത്തോലിക്കരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരലക്ഷത്തിലേറെ പേര്‍ ഒപ്പുവച്ച നിവേദനം സഭയ്ക്ക് സമര്‍പ്പിച്ചു. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍, സെന്റ് ആന്റണി എന്നീ പള്ളികളില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയായിരുന്ന 171 കത്തോലിക്കരാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലും അക്രമം നടന്നു ആകെ 269 പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്തസാക്ഷിത്വം നടന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്ന് കൊളംബോ ആര്‍ച്ച്ബിഷപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അഭ്യര്‍ത്ഥന റോമിലേക്ക് നല്‍കി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org