എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ ബഹുരാഷ്ട്ര ഭീമനായ സിസ്‌കോയുടെ മേധാവി ചക് റോബിന്‍സ്, വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാന്‍ തയ്യാറാക്കിയിട്ടുള്ള നിര്‍മ്മിതബുദ്ധി നൈതികത സംബന്ധിച്ച ആഹ്വാനത്തില്‍ അദ്ദേഹം ഒപ്പുവച്ചു. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ധാര്‍മ്മികമൂല്യങ്ങള്‍ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഈ രേഖയുടെ കാതല്‍. 2020 ല്‍ അക്കാദമി ഫോര്‍ ലൈഫ് പ്രസിദ്ധപ്പെടുത്തിയ ഈ രേഖയില്‍ മൈക്രോസോഫ്റ്റ് പ്രസിഡണ്ടും ഐ ബി എം മേധാവിയും നേരത്തെ ഒപ്പുവച്ചിട്ടുണ്ട്.

നിര്‍മ്മിതബുദ്ധിയില്‍ സുതാര്യത, ഉത്തരവാദിത്വബോധം, നിഷ്പക്ഷത, സുരക്ഷ, സ്വകാര്യത, വിശ്വാസ്യത, ഉള്‍ച്ചേര്‍ക്കല്‍ തുടങ്ങിയ തത്വങ്ങള്‍ പാലിക്കണം എന്ന് രേഖ ആവശ്യപ്പെടുന്നു. എല്ലാ മനുഷ്യര്‍ക്കും ഉള്ള അവകാശങ്ങളെയും തുല്യാന്തസ്സിനെയും സംബന്ധിച്ച യു എന്‍ മനുഷ്യാവകാശ പ്രഖ്യാപനം ഈ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സഭ ഇക്കാര്യത്തില്‍ മുന്നോട്ടു വയ്ക്കുന്ന തത്വങ്ങള്‍ സിസ്‌കോയുടെ മൂല്യങ്ങളുമായി ചേര്‍ന്നു പോകുന്നതാണെന്ന് റോബിന്‍സ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org