National

സ്നേഹം പ്രസരണം ചെയ്യുന്നവരാണ് പ്രേഷിതര്‍ -കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

ഏതെങ്കിലും ഒരാശയത്തെ വില്ക്കാന്‍ ശ്രമിക്കുന്നവരല്ല, പ്രത്യുത തങ്ങള്‍ സ്വീകരിച്ച ഏറ്റവും വിലപ്പെട്ട നിധി പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകുന്നവരാണ് പ്രേഷിതരെന്നും, സ്നേഹം പ്രസരിപ്പിക്കുന്ന പ്രക്രിയയാണവര്‍ ചെയ്യുന്നതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. 2019 ഒക്ടോബര്‍ മാസം കത്തോലിക്കാസഭ പ്രേഷിതമാസമായി ആചരിക്കുന്നതിന്‍റെ ഭാഗമായി പിഒസി യില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിതപ്രവര്‍ത്തനം സുവിശേഷ ചൈതന്യം ജീവിക്കുന്ന രീതിയാണ്. ലോകത്തില്‍ ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങളാണ് പ്രേഷിതരെന്നും അദ്ദേഹം പറഞ്ഞു. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ വിസി, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്‍റ് പി.കെ. ജോസഫ്, കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ എംഎസ്റ്റി, ഫാ. ഡായ് കുന്നത്ത് എംഎസ്റ്റി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്