National

സീറോ മലബാര്‍ പ്രവാസി യുവജനസംഗമം സമാപിച്ചു

Sathyadeepam

സീറോ മലബാര്‍ സഭയിലെ പ്രഥമ പ്രവാസി യുവജനസംഗമം കാക്കനാട് മൗണ്ട് സെന്‍റ്തോമസില്‍ സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജീവിതത്തിന്‍റെ സാക്ഷികളും വക്താക്കളുമായി പ്രവാസി യുവജനങ്ങള്‍ ജീവിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് റാഫേല്‍ തട്ടില്‍ അധ്യക്ഷനായിരുന്നു. നടനും സംവിധായകനുമായ സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായി. സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, യുവജന കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, പ്രസിഡന്‍റ് അരുണ്‍ കല്ലേലി, വൈസ് പ്രസിഡന്‍റ് അഞ്ജന ട്രീസ, ലിജോ ആന്‍റണി, റവ. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഫാ. ആന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍, ഫാ. ജോസഫ് പുലവേലില്‍, പി.ടി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ യുവജനങ്ങളുമായി ആശയവിനിമയം നടത്തി. ജസ്റ്റിസ് കുര്യന്‍ ജോസഫ്, റവ. ഡോ. ജോസഫ് പാംപ്ലാനി, റവ. ഡോ. സിബി പുളിക്കല്‍, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ബിജു ഡൊമിനിക്ക് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. മാര്‍ത്തോമാശ്ലീഹായുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ പറവൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയോടെയാണ് പ്രവാസി യുവജനസംഗമം സമാപിച്ചത്. നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

ഉദയംപേരൂര്‍ സിനഡും സീറോ മലബാര്‍ സിനഡും

ഫോബിയ, അറിയാം പരിഹരിക്കാം

അനുപമമാകുന്ന അസഹിഷ്ണുതകള്‍

വചനമനസ്‌കാരം: No.122

എന്റെ വന്ദ്യ ഗുരുനാഥന്‍