National

കത്തോലിക്കാ പള്ളിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതസംസ്ക്കാരം

Sathyadeepam

ജൂണ്‍ 5 ന്‍റെ ലോക പരിസ്ഥിതി ദിനാഘോഷത്തിനു പിന്നാലെ മുംബൈയില്‍ നൂറ്റാണ്ടു പഴക്കമുള്ള മലാഡിലെ ഓര്‍ലെം ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്സ് പള്ളിയില്‍ കച്ചയില്‍ പൊതിഞ്ഞുള്ള മൃതദേഹ സംസ്ക്കാരം നടന്നു. ഇതാദ്യമാണ് ഇവിടെ ശവപ്പെട്ടി ഉപേക്ഷിച്ചു കച്ചയില്‍ പൊതിഞ്ഞ സംസ്ക്കാരം നടക്കുന്നത്. ഇനിമുതല്‍ ഇത്തരത്തിലായിരിക്കും മൃതദേഹങ്ങള്‍ സംസ്ക്കരിക്കുകയെന്ന് വികാരി ഫാ. ഗില്‍ബര്‍ട്ട് ഡിലിമ പറഞ്ഞു.

ശവപ്പെട്ടിയിലുള്ള മൃതദേഹം അഴുകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതും പരിസ്ഥിതി സൗഹൃദമല്ലാത്തതും വിലയേറിയതുമാകയാല്‍ കച്ചയില്‍ പൊതിഞ്ഞുള്ള സംസ്ക്കാരത്തിന് ഇടവക തയ്യാറെടുക്കുകയായിരുന്നു. മൃതദേഹ സംസ്ക്കരണത്തിനുള്ള സ്ഥലപരിമിതി ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രധാന കാരണമായെന്നും ഫാ. ഗില്‍ബര്‍ട്ട് സൂചി പ്പിച്ചു. 18500 പേര്‍ അംഗങ്ങളായുള്ള ഇടവകയുടെ സിമിത്തേരിയില്‍ 370 താത്ക്കാലിക കല്ലറകളും 124 കുടുംബക്കല്ലറകളുമാണുള്ളത്. സ്ഥലപരിമിതിമൂലം 2014 സെപ്തംബര്‍ മുതല്‍ 2015 ഒക്ടോബര്‍ വരെ സിമിത്തേരി അടച്ചിടേണ്ട സ്ഥിതിയുണ്ടായതായി ഫാ. ഗില്‍ബര്‍ട്ട് പറഞ്ഞു. ആ സമയത്ത് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ചാര്‍കോപ്പ് എന്ന സ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ സംസ്ക്കരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കച്ചയില്‍ പൊതിഞ്ഞ മൃതദേഹം സംസ്ക്കരിക്കുന്നതു സംബന്ധിച്ച ബോധവത്കരണം നടത്തി. ശവപ്പെട്ടിയില്‍ത്തന്നെ മൃതദേഹം അടക്കം ചെയ്യണമെന്നാഗ്രഹമുള്ള ഇടവകാംഗങ്ങള്‍ക്ക് ചാര്‍കോപ്പില്‍ അതിനുള്ള സൗകര്യം ഉണ്ടാകുമെന്നും ഫാ. ഗില്‍ബര്‍ട്ട് വ്യക്തമാക്കി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്