National

ഓഖി പുനധിവാസം: കത്തോലിക്കാ സഭയുടേത് സ്നേഹസാക്ഷ്യം -ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്

Sathyadeepam

ഓഖി ദുരന്തത്തിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ കത്തോലിക്കാസഭ എഴുതിച്ചേര്‍ത്തത് സ്നേഹത്തിന്‍റെ പുതിയ അധ്യായവും സാക്ഷ്യവുമാണെന്ന് കെസിബിസിയുടെ നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് പറഞ്ഞു. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫെറന്‍സിന്‍റെ നേതൃത്വത്തിലുള്ള ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.

ദുരന്തബാധിതരുടെ വിശ്വാസവും പ്രാര്‍ത്ഥനാചൈതന്യവും തന്നെ അത്ഭുതപ്പെടുത്തിയതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ് എം സൂസപാക്യം സൂചിപ്പിച്ചു. ദുരന്തങ്ങളിലൂടെയാണ് ദൈവസ്നേഹം കൂടുതല്‍ തിരിച്ചറിയുന്നതെന്ന് ലത്തീന്‍ അതി രൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് പറഞ്ഞു. ഓഖി പുനരധിവാസ റിപ്പോര്‍ട്ട് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ഫാ. ലെനിന്‍ രാജിനു നല്‍കി ബിഷപ് ക്രിസ്തുദാസ് പ്രകാശനം ചെയ്തു.

ദുരന്തം നേരിട്ട കേരളത്തിലെ ഏഴു രൂപതകള്‍ക്കുമായി നിര്‍മ്മിച്ച 41 ഭവനങ്ങളുടെ താക്കോല്‍ദാനവും 250 പേര്‍ക്കുള്ള സ്വയംതൊഴില്‍ സഹായവും 65 പേര്‍ക്കുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണവും തദവസരത്തില്‍ നടന്നു. തിരുവനന്തപുരം ലത്തീന്‍ അതി രൂപത വികാരി ജനറല്‍ മോണ്‍. സി ജോസഫ്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, എസ്എഎഫ്പി ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മേലേപ്പള്ളി, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്‍റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. സാബാസ് ഇഗ്നേഷ്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്