National

ക്രൈസ്തവ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി

Sathyadeepam

നാഗാലാന്‍റില്‍ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി പ്രഖ്യാപനം. പാര്‍ട്ടിയുടെ മതേതര സമീപനങ്ങളെ ചിലര്‍ സംശയിക്കുന്നതില്‍ വേദനയും നടുക്കവുമുണ്ടെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കൊഹിമയില്‍ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് സമ്മേളനത്തിലാണ് ബിജെപിയുടെ മതേതര സ്വഭാവത്തില്‍ ചില കോണുകള്‍ ആശങ്കയും സംശയവും പ്രകടിപ്പിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം അസന്തുഷ്ടി പ്രകടിപ്പിച്ചത്. ക്രൈസ്തവര്‍ ബിജെപിയുടെ മതേതര സമീപനങ്ങളെയും മനോഭാവങ്ങളെയും സംശയിക്കേണ്ടതില്ലെന്നും ചില പാര്‍ട്ടികളുടെ രാഷ്ട്രീയ പ്രചാരണങ്ങളില്‍ പങ്കുകാരാകരുതെന്നും ബിജെപി സംസ്ഥാന നേതൃത്വം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

സംസ്ഥാനത്തെ അവികസിത സാഹചര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും വികസനത്തിനു വേണ്ടിയുള്ള പാര്‍ട്ടിയുടെ യഥാര്‍ത്ഥമായ പ്രയത്നങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ക്കു ഭൂരിപക്ഷമുള്ള നാഗാലാന്‍റില്‍ അടുത്തവര്‍ഷം ആദ്യം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നേതൃത്വത്തിന്‍റെ ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്.

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍