National

മുത്തലാഖ് : സുപ്രീം കോടതി വിധി സ്ത്രീസമൂഹത്തിനു പ്രത്യാശ നല്കുന്നത് കെസിബിസി വനിതാ കമ്മീഷന്‍

Sathyadeepam

വിവേചനവും ദുരിതവുമനുഭവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രത്യാശ പകരുന്നതാണ് മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയെന്ന് കെസിബിസി വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടന നല്കുന്ന പരിരക്ഷയുടെ പേരില്‍, മത സമുദായ സംഘടനകള്‍ക്കുള്ളില്‍ ദുര്‍ബല വിഭാഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്താന്‍ രാജ്യത്തിന്‍റെ ഭരണകൂടത്തിന് കടമയുണ്ട്. സുപ്രീംകോടതി വിധിയുടെ അന്തഃസത്തയുള്‍ക്കൊണ്ട് സ്ത്രീകളോടും സ്ത്രീ സമുദായത്തോടു മുള്ള മനോഭാവത്തിനു മാറ്റം വരുത്താനും സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനും സമൂഹം തയ്യാറാകണമെന്ന് ബിഷപ് ജോസഫ് കാരിക്കശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെസിബിസി വനിതാകമ്മീഷന്‍ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്