National

കുടിയേറ്റ തൊഴിലാളികള്‍ക്കായി കാരിത്താസ് ആപ്പ് പുറത്തിറക്കി

Sathyadeepam

മറ്റു സംസ്ഥാനങ്ങളില്‍ ജോലിക്കായി പോകുന്നവരെ സഹായിക്കുന്നതിന് പ്രവാസിബന്ധു എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍, കത്തോലിക്കാസഭയുടെ ജീവകാരുണ്യസംഘടനയായ കാരിത്താസ് ഇന്ത്യ പുറത്തിറക്കി. ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോയും ബംഗളുരു അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ മഞ്ജുനാഥ് ഗംഗാധരയും ചേര്‍ന്നാണ് ആപ്പ് പ്രകാശനം ചെയ്തത്. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള കത്തോലിക്കാസഭയുടെ സംരംഭത്തെ ശ്ലാഘിച്ച ലേബര്‍ കമ്മീഷണര്‍, അതുമായി ബന്ധപ്പെട്ടു സഭയ്ക്കുള്ള നിര്‍ദേശങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും വ്യക്തമാക്കി.

ആരേയും ഒഴിവാക്കി നിറുത്താനാകില്ലെന്നു ലോക കുടിയേറ്റ-അഭയാര്‍ത്ഥി ദിനസന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചത് ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ ഓര്‍മ്മിപ്പിച്ചു. ആതിഥേയസംസ്ഥാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ സ്വാഗതം ചെയ്യുക്യും സാമൂഹ്യസേവനങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുകയും ചെയ്യണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികള്‍ അവരുടെ സ്വന്തം സംസ്ഥാനത്തും ജോലിക്കായി എത്തുന്ന സംസ്ഥാനത്തും തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി ആവശ്യപ്പെട്ടു. സമാനമനസുള്ള സംഘടനകളുമായി ചേര്‍ന്ന് കുടിയേറ്റതൊഴിലാളികള്‍ക്കുള്ള കൂടുതല്‍ സേവനങ്ങള്‍ കാരിത്താസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)