National

മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയണം

Sathyadeepam

മധ്യപ്രദേശില്‍ ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്കു നേരെ വര്‍ഗീയ – തീവ്രവാദ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് വിവിധ മതനേക്കാക്കള്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ ഇന്‍ഡോറില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള മതതീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമുണ്ടാകണമെന്ന ആവശ്യമുയര്‍ന്നത്.

സംസ്ഥാന ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഈ ആവശ്യമുന്നയിച്ചു നിവേദനം നല്‍കാന്‍ സെമിനാറില്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപത്തഞ്ചോളം അതിക്രമങ്ങള്‍ ഇത്തരത്തില്‍ സംസ്ഥാനത്തു നടന്നതായി നിവേദനത്തില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് കരോള്‍സംഘത്തിനു നേരെയുണ്ടായ അതിക്രമങ്ങളടക്കം മധ്യപ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ അരങ്ങേറിയ വിവിധ അക്രമങ്ങള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ ആചാര്യ സുശീല്‍ ഗോസ്വാമി, ഷഹര്‍ ക്വാസി മുഹമ്മദ് അലി തുടങ്ങിയ വിവിധ മതനേതാക്കള്‍ സെമിനാറില്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്