National

“മാണിക്കത്തനാര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മാര്‍ഗദര്‍ശി”

Sathyadeepam

നിധീരിക്കല്‍ മാണിക്കത്തനാര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മാര്‍ഗദര്‍ശിയാണെന്ന് സീറോമലബാര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ കാക്കനാട് സെന്‍റ് തോമസില്‍ സംഘടിപ്പിച്ച മാണിക്കത്തനാരുടെ 175-ാം ജന്മവാര്‍ഷികാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുത്തു ധീരമായി നിലകൊണ്ട ഈ വൈദികശ്രേഷ്ഠന്‍ സ്ഥാനമാനങ്ങള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്.

കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. ഫാ. ജിയോ കടവി, പ്രൊഫ. ജോര്‍ജ് ജോണ്‍ നിധീരി എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോണ്‍ കച്ചിറമറ്റം, ബിജു പറയന്നിലം, സാജു അലക്സ് എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്