National

മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ കിറ്റുകളുമായി സഭ

Sathyadeepam

റാഞ്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും ഭക്ഷണക്കിറ്റുകളും മാസ്‌കുകളും മറ്റും വിതരണം ചെയ്ത റാഞ്ചിയിലെ കത്തോലിക്കാ സഭ, മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന മാസ്‌കുകളും സാനിറ്റൈസറുകളും ഗ്ലൗസുകളും വിതരണം ചെയ്തു.

പത്രമാധ്യമങ്ങളിലെയും ഇലക്‌ട്രോണിക് ചാനലുകളിലെയും നൂറുകണക്കിനു മാധ്യമപ്രവര്‍ത്ത കര്‍ക്കാണ് ഇത്തരത്തില്‍ സുരക്ഷാക്കിറ്റുകള്‍ വിതരണം ചെയ്തത്. റാഞ്ചി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന സുരക്ഷാക്കിറ്റു വിതരണത്തില്‍ ആര്‍ച്ചുബിഷപ് ഡോ. ഫെലിക്‌സ് ടോപ്പോ, സഹായമെത്രാന്‍ ഡോ. തിയോഡര്‍ മസ്‌ക്കരിനാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കോവിഡ് പ്രതിരോധത്തിനു മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് ആര്‍ച്ചുബിഷപ് ടോപ്പോ പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിഷമകരവും അപകടകരവുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍