National

ഈശോസഭയുടെ നേതൃത്വത്തില്‍ നിയമസേവന സ്ഥാപനം ആരംഭിച്ചു

Sathyadeepam

ന്യായമായ ചെലവില്‍ പ്രൊഫഷണലുകളുടെ നിയമസേവനം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സ്ഥാപനം ദല്‍ഹിയില്‍ ഈശോസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. സുപ്രീം കോടതി അഭിഭാഷകനായ ഈശോസഭാംഗം ഫാ. രവി സാഗറാണ് സി എച്ച് ആര്‍ എല്‍ അസോസിയേറ്റ്‌സ് എന്ന ഈ സ്ഥാപനം രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ ദേശീയ സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥാപനം ഏറ്റവും അടിയന്തിരമായ ഒരാവശ്യമാണെന്ന് ഫാ. സാഗര്‍ എസ് ജെ ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദല്‍ഹി സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ അംഗം നാന്‍സി ബാര്‍ലോ ഇത് ഉദ്ഘാടനം ചെയ്തു.

ദല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്ന എട്ട് അഭിഭാഷകരാണ് തുടക്കത്തില്‍ ഇതിന്റെ ഭാഗമായിരിക്കുന്നത്. സമാനമനസ്‌കരായ സംഘടനകളും വ്യക്തികളുമായി ചേര്‍ന്ന് ഇതിനെ രാജ്യമെങ്ങും വ്യാപിപ്പിക്കാനാണ് സംഘാടകരുടെ പദ്ധതി.

ഈശോസഭാസ്ഥാപനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പതിറ്റാണ്ടുകളായി നിയമസേവനരംഗത്തുണ്ടെന്ന് ഫാ. സാഗര്‍ പറഞ്ഞു. വ്യക്തികളുടെയും സംഘടനകളുടെയും അവകാശസംരക്ഷണത്തിനായി നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയ പരിചയം ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്. അതിനു കുറെക്കൂടി പ്രൊഫഷണല്‍ ശൈലി കൊണ്ടുവരികയാണ് ഈ പുതിയ സ്ഥാപനം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്