

ചേര്‍ത്തല : ചേര്‍ത്തല മുട്ടം ഫോറോനയുടെ നേതൃത്വത്തില്‍ ക്രിസ്തുജയന്തി മഹാജൂബിലി സമാപനത്തോടനുബന്ധിച്ച് ചേര്‍ത്തല നഗരത്തില്‍ നടത്തിയ ക്രിസ്മസ് വിളംബരസന്ദേശറാലി 'ഫെലിസ് നത്താല്‍' ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചേര്‍ത്തല ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിച്ച റാലിയില്‍ ചേര്‍ത്തല ഫോറോനയിലെ ഇരുപത് ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും നൂറോളം സന്യസ്തരും വൈദികരും പങ്കെടുത്തു.
റാലി മുട്ടം ദേവാലയ അംഗണത്തില്‍ സമാപിച്ചപ്പോള്‍ ബിഷപ്പ് ആന്റണി കരിയില്‍ മുഖ്യസന്ദേശം നല്‍കി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പാലാട്ടി, നെടുമ്പ്രക്കാട് പള്ളി വികാരി ഫാ. ജോയ് പ്ലാക്കല്‍, കോക്കമംഗലം പള്ളി വികാരി ഫാ. ആന്റണി ഇരവിമംഗലം, തണ്ണീര്‍മുക്കം പള്ളി വികാരി ഫാ. സുരേഷ് മല്‍പ്പാന്‍, ഫാ. ജിനു ചെത്തിമറ്റം, ജനറല്‍ കണ്‍വീനര്‍ സി വി തോമസ്,
ഫാ. ജോസ് തേക്കിനേടത്ത്, ബേബി ജോണ്‍, ജൂഡി തോമസ്, സാബു ജോണ്‍, ഫാ. സച്ചിന്‍ മാമ്പുഴക്കല്‍, ഫാ. ജോസ് പാലത്തിങ്കല്‍, ഫാ. വിനു മുളവരിക്കല്‍, സാജു തോമസ്, ജോമോന്‍ കണിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. 2000 ല്‍ അധികം പപ്പാഞ്ഞിമാരും ക്രിസ്മസിന്റെ സന്ദേശം പകരുന്ന 50 ല്‍ പരം നിശ്ചല ദൃശ്യങ്ങളും വിവിധ വേഷവിധാനങ്ങളും ബാന്‍ഡ്, തപ്പ് മേളങ്ങളും ഉള്‍പ്പെട്ട റാലി പള്ളിയില്‍ എത്തിയപ്പോള്‍ ക്രിസ്മസ് കേക്ക് മുറിക്കലും വിവിധ കലാപരിപാടികളും നടന്നു.