National

കൃഷ്ണഗര്‍ മെത്രാന്റെ അഭിഷേകകര്‍മ്മത്തിനു അമ്മാവന്‍

Sathyadeepam

പ. ബംഗാളിലെ കൃഷ്ണഗര്‍ രൂപതാദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുന്ന ബിഷപ് നിര്‍മ്മല്‍ വിന്‍സെന്റ് ഗോമസിന്റെ മെത്രാഭിഷേക കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകുന്നത് അദ്ദേഹത്തിന്റെ അമ്മാവനായ ബിഷപ് തിയോട്ടോണിയസ് ഗോമസ്. ധാക്കയിലെ മെത്രാനായി വിരമിച്ചയാളാണ് ബിഷപ് തിയോട്ടോണിയസ് ഗോമസ്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോപോള്‍ഡ് ജിറേല്ലിക്കു പുറമെ ഏഷ്യന്‍ മെത്രാന്‍ സംഘങ്ങളുടെ ഫെഡറേഷന്റെ പ്രസിഡന്റും മ്യാന്‍മാറിലെ സഭാദ്ധ്യക്ഷനുമായ സലേഷ്യന്‍ കാര്‍ഡിനല്‍ ചാള്‍സ് ബോയും മെത്രാഭിഷേകത്തില്‍ പങ്കെടുക്കുന്നു.

മദ്ധ്യബംഗാളിലെ കൃഷ്ണഗര്‍ രൂപതയുടെ മെത്രാനാകുന്ന ആറാമത്തെ സലേഷ്യന്‍ സന്യാസിയാണ് ബിഷപ് ഗോമസ്. നാലു പതിറ്റാണ്ടായി വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം കഴിഞ്ഞ ആറു വര്‍ഷം സലേഷ്യന്‍ സഭയുടെ കൊല്‍ക്കട്ട പ്രൊവിന്‍ഷ്യലായിരുന്നു. ബംഗാള്‍, സിക്കിം, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഡോണ്‍ ബോ സ്‌കോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കു വഹിച്ചയാളാണ്. ഗ്രാമപ്രദേശങ്ങളിലെ പുതിയ തലമുറയ്ക്ക് ഇംഗ്ലീഷ് മീഡിയത്തിലുള്ള മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ''കെജിടു പിജി'' എന്ന പ്രമേയവുമായി ആകര്‍ഷകമായ വിദ്യാഭ്യാസ പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചു. പ്രൊവിന്‍ഷ്യലായിരുന്ന ആറു വര്‍ഷത്തിനിടെ ബംഗാളിലെയും ബംഗ്ലാദേശിലെയും നേപ്പാളിലെയും ഗ്രാമപ്രദേശങ്ങളില്‍ 13 ഡോണ്‍ ബോസ്‌കോ സ്‌കൂളുകള്‍ സ്ഥാപിച്ചു. ആദിവാസി മേഖലകളിലും പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചു. വിദ്യാഭ്യാസ ശാസ്ത്രത്തില്‍ റോമില്‍ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബംഗാളിലാകെ അറിയപ്പെടുന്ന അക്കോഡിയന്‍ വാദകനുമാണ്.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ