National

കെ സി വൈ എം സമാധാന സന്ദേശയാത്ര

Sathyadeepam

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ചിറ്റാരിക്കല്‍ മുതല്‍ കന്യാകുമാരിവരെ നടത്തുന്ന സമാധാന സന്ദേശയാത്ര തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ഫ്ളാഗ് ഓഫ് ചെയ്തു. ഭീകരവാദം തിന്മയുടെ മതമാണെന്നും അതു കൊലപാതകങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും കാരണമാകുന്നുവെന്നും യഥാര്‍ത്ഥ മതങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ബിഷപ് പാംപ്ലാനി പറഞ്ഞു. മാര്‍ പാംപ്ലാനിയും കാസര്‍ഗോഡ് നിയുക്ത എംപി രാജ്മോഹന്‍ ഉണ്ണിത്താനും ചേര്‍ന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് സിറിയക് ചാഴിക്കാടന് പതാക കൈമാറി. സംസ്ഥാന ഡയറക്ടര്‍ ഫാ. സോണി വടശ്ശേരി അധ്യക്ഷനായിരുന്നു. തോമാപുരം ഫൊറോന വികാരി ഫാ. മാര്‍ട്ടിന്‍ കിഴക്കേത്തലക്കല്‍, മേഖലാ ഡയറക്ടര്‍ ഫാ. അലക്സ് നിരപ്പേല്‍ അതിരൂപത പ്രസിഡന്‍റ് സിജോ കണ്ണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ – അന്തര്‍ദേശീയ തലത്തില്‍ വ്യാപിക്കുന്ന തീവ്രവാദത്തിനും മതത്തിന്‍റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ യുവജനങ്ങള്‍ സമാധാനത്തിന് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന്‍റെ ഭാഗമായാണ് കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ സമാപിക്കുന്ന സമാധാന സന്ദേശയാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ 32 രൂപതകളിലെയും അല്മായ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് തീവ്രവാദം, മതഭീകരവാദം, ലോകസമാധാനം, മതേതരത്വം എന്നീ വിഷയങ്ങളില്‍ കെസിവൈഎം സമാധാന സദസ് സംഘടിപ്പിക്കുമെന്നും ആഗസ്റ്റ് ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് രാജ്യാന്തര സമാധാന സമ്മേളനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!