National

സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: കെ.സി.ബി.സി.

Sathyadeepam

ദേശീയ സംസ്ഥാന പാതയോരത്തെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടു വരുന്നതിന് വിധി സഹായകമാകും. സര്‍ക്കാരിന്‍റെ വരുമാന നഷ്ടത്തേക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തിനും സമൂഹത്തിന്‍റെയും കുടുംബങ്ങളുടെയും സുസ്ഥിതിക്കും സമാധാനത്തിനും ഊന്നല്‍ നല്കിക്കൊണ്ടുള്ള വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇത് ജനനന്മയെ കരുതിയുള്ള വിധിയാണ്.
മദ്യവര്‍ജ്ജനമാണ് നയമെന്നും മദ്യത്തിന്‍റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്നുമുള്ള എല്‍ഡിഎഫ് പ്രകടനപത്രികയിലെ മദ്യനയം നടപ്പില്‍ വരുത്തുന്നതിന് വിധി സഹായകമാകും. സമൂഹത്തിലുണ്ടാകന്ന കുറ്റകൃത്യങ്ങള്‍, ആത്മഹത്യ, വിവാഹമോചനം, റോഡപകടങ്ങള്‍ തുടങ്ങിയ വിപത്തുകള്‍ കുറച്ചുകൊണ്ടുവരുന്നതിനും വിധി സഹായകമാണ്. സമൂഹത്തിന്‍റെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്ന ഈ വിധി ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി