National

കെസിബിസി നാടകമത്സരത്തില്‍ “കുരുത്തി” മികച്ച നാടകം

Sathyadeepam

31-ാമത് കെസിബിസി അഖിലകേരള പ്രൊഫഷണല്‍ നാടകമത്സരത്തിന്‍റെ ഫലപ്രഖ്യാപനത്തില്‍ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കിക്കൊണ്ട് അക്ഷര ക്രിയേഷന്‍സ് തിരുവനന്തപുരം അവതരിപ്പിച്ച 'കുരുത്തി' എന്ന നാടകം ശ്രദ്ധേയമായി. മികച്ച നാടകകൃത്ത് ഹേമന്ത്കുമാര്‍, മികച്ച സംവിധായകന്‍ രാജേഷ് ഇരുളം, മികച്ച നടന്‍ അയൂബ്ഖാന്‍, മികച്ച സംഗീതസംവിധായകന്‍ അനില്‍ മാള, മികച്ച സഹനടി സുജി ഗോപിക എന്നീ അവാര്‍ഡുകള്‍ കുരുത്തി കരസ്ഥമാക്കി. സനാതനമൂല്യങ്ങളുടെ ദൃശ്യമായ ആവിഷ്ക്കാരമാണ് നാടകങ്ങളിലൂടെ അനുഭവവേദ്യമാകേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാധ്യമക്കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റൈറ്റ് റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരില്‍ അഭിപ്രായപ്പെട്ടു. പിഒസി അസിസ്റ്റന്‍റ് ഡയറക്ടര്‍ റവ. മോണ്‍. ഡോ. ജോര്‍ജ് കുരുക്കൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിധികര്‍ത്താക്കളായിരുന്ന ജോണ്‍ ടി. വേക്കന്‍, പ്രഫ. ഡോ. തോമസ് പനക്കളം, ഫാ. ഷെയ്സ്, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി, മാധ്യമകമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു

മികച്ച നടി ജയശ്രീ മധുക്കുട്ടന്‍ (ദൈവത്തിന്‍റെ പുസ്തകം), മികച്ച സഹനടന്മാരായി ആലപ്പി ജോണ്‍സണ്‍ (ഇവന്‍ നായിക), കരുമം സുരേഷ് (ദൈവത്തിന്‍റെ പുസ്തകം), മികച്ച സഹനടി ജെസ്സി മോഹന്‍ (വൈറസ്), വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം നേടിയ അഭിനേതാവ് പ്രദീപ് നീലാംബരി (ഇവന്‍ നായിക) എന്നിവരും അവാര്‍ഡുകള്‍ കരസ്ഥമാക്കി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്