National

ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ പവിത്രതയും കാത്തുസൂക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം: കെ സി ബി സി

Sathyadeepam

ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ പവിത്രതയും കാത്തുസൂക്ഷിക്കുന്നവര്‍ അധികാരത്തില്‍ വരണമെന്ന് കെസിബിസി. 17-ാം ലോക്സഭാ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെസിബിസി കേരളത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. സ്വഭാവമഹിമയും സാമൂഹ്യപ്രതിബദ്ധതയും ഭരണഘടനയോടും ഭരണഘടനാസ്ഥാപനങ്ങളോടും ആദരവുമുള്ള നേതാക്കള്‍ ഭരണനേതൃത്വത്തില്‍ വരണം. ഭരണഘടനയുടെ അടിസ്ഥാന ശിലകളെ ഇളക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാ ടുകളെയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വരുന്നത് രാജ്യത്തിന് ആപത്തുണ്ടാക്കും.

സാധാരണക്കാരെയും കര്‍ഷകരെയും ആദിവാസികളെയും ദളിത് ജനവിഭാഗങ്ങളെയും കരുതുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയപരിപാടികള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമാണ് അധികാരത്തില്‍ വരേണ്ടത്. പരിസ്ഥിതിയെയും പാവപ്പെട്ടവരെയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാവണം അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്‍റെ വികസനനയം. ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവരും മനസ്സാക്ഷിയുടെ സ്വരത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിന് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നവരുമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്.

അക്രമരഹിതവും സമാധാനപൂര്‍ണവുമായ ജനജീവിതം ഉറപ്പുവരുത്തുവാന്‍ രാഷ്ട്രീയ-ഭരണനേതൃത്വങ്ങള്‍ക്കു ചുമതലയുണ്ട്. ജനാധിപത്യ സംസ്കാരത്തില്‍ പതം വരാത്തവരാണ് അക്രമരാഷ്ട്രീയത്തിനു മുതിരുന്നത്. മനുഷ്യജീവന്‍റെ മൂല്യവും മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. മത- ഭാഷ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരും ഭാരതത്തിന്‍റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യമൂല്യങ്ങളെയും കാത്തുസൂക്ഷിക്കുന്നവരുമാണ് അധികാരത്തില്‍ വരേണ്ടതെന്നും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബി ഷപ് എം. സൂസപാക്യം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്