National

പ്രളയക്കെടുതി: കെസിബിസി ഒരു കോടി രൂപ നല്‍കി

Sathyadeepam

പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഒരു കോടി രൂപ സംഭവാന നല്‍കി. കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ ഡോ. സൂസപാക്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടു സഭയ്ക്കുള്ള ഐക്യദാര്‍ഡ്യമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആര്‍ച്ചുബിഷപ് സൂസപാക്യം പറഞ്ഞു. സിബിസിഐയുടെ സാമൂഹ്യസുരക്ഷാവിഭാഗമായ കാരിത്താസ് ഇന്ത്യ വഴി ദുരന്തബാധിതര്‍ക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍ച്ചുബിഷപ് അറിയിച്ചു.

ഓണം ഒരുമയുടെ ആഘോഷമാകണം : കെ സി ബി സി

ആബാ സൊസൈറ്റി ഓണകിറ്റ് വിതരണം നടത്തി

സ്‌നേഹം ഒരു രാഷ്ട്രീയകാര്യം

മാരിവിൽ ട്രാൻസ് ജെൻഡർ  ഓണസംഗമം

മറ്റുള്ളവരെ ചേർത്തുപിടിക്കുമ്പോഴാണ് യഥാർഥത്തിൽ നാം ഓണം ആഘോഷിക്കുന്നത്