National

കെസിബിസി അവാര്‍ഡുകള്‍ വിതരണം ചെയ്തു

Sathyadeepam

കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ മാധ്യമദിനാഘോഷവും 2016-ലെ അവാര്‍ഡു വിതരണവും കെസിബിസി ആസ്ഥാന കാര്യാലയമായ പിഒസി ഓഡിറ്റോറിയത്തില്‍ നടന്നു. കെസിബിസി ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് സൂസപാക്യം സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമക്കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം പങ്കുവച്ചു. ജോസ് വട്ടപ്പലം (സാഹിത്യ അവാര്‍ഡ്), ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., ഡോ. വി.പി. ഗംഗാധരന്‍, ജെയ്മോന്‍ കുമരകം (മാധ്യമ അവാര്‍ഡ്), റാഫേല്‍ ബിനു (യുവപ്രതിഭാ അവാര്‍ഡ്), റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. തോമസ് പണിക്കര്‍, ലിഡ ജേക്കബ് ഐ.എ.എസ്., സി. ബെഞ്ചമിന്‍ മേരി എസ്.എ.ബി.എസ്., സ്റ്റീഫന്‍ പുഷ്പമംഗലം എന്നിവര്‍ക്ക് ഗുരുപൂജ പുരസ്കാരങ്ങളും സമ്മാനിച്ചു. ഐക്യജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ഫാ വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോളി വടക്കന്‍, ഫാ. ആന്‍റണി വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്