National

കര്‍ഷകരക്ഷാ സംഗമവും നിയമസഭാ മാര്‍ച്ചും

Sathyadeepam

കര്‍ഷക അവഗണനയ്ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകരക്ഷാ സംഗമത്തിലും നിയമസഭാ മാര്‍ച്ചിലും ആയിരങ്ങള്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കര്‍ഷകരക്ഷാ സംഗമവും നിയമസഭാ മാര്‍ച്ചും ഉദ്ഘാടനം ചെയ്തു. സര്‍ക്കാരുകള്‍ കര്‍ഷകരോടു കാണിക്കുന്ന അവഗണന തിരുത്തണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയെ നിരന്തരം അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. കര്‍ഷകരോട് നിഷേധാത്മക നിലപാടു സ്വീകരിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ മാറ്റം ഉണ്ടാകണം. പൊതുജനത്തിനായുള്ള കര്‍ഷകരുടെ സമര്‍പ്പണം അംഗീകരിക്കപ്പെടണം. കര്‍ഷകരോടുള്ള അവഗണന പൊതുസമൂഹത്തോടുള്ള അവഗണന തന്നെയാണ്. ജനകീയ സര്‍ക്കാരുകള്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവയ്ക്കു പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയും വേണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകരെ പരിഗണിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുകയും വേണമെന്ന ഒറ്റ ആവശ്യം മാത്രമാണു നിയമസഭാ മാര്‍ച്ചിനു പിന്നിലുള്ളതെന്നും അതിനു പ്രത്യേക രാഷ്ട്രീയ നിലപാടുകളില്ലെന്നും അദ്ദേഹം സൂചി പ്പിച്ചു. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആര ഭിച്ച മാര്‍ച്ച് നിയമസഭയ്ക്കു മുന്നില്‍ സമാപിച്ചു. അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ചീഫ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ് ആന്‍റണി, ചീഫ് ഓര്‍ഗനൈസര്‍മാരായ ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോസ് മുകളേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും